UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയെ ബിഷപ്പാക്കി ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തു

പോസ്റ്റ് പിന്‍വലിക്കപ്പെട്ടെങ്കിലും പല ഗ്രൂപ്പുകളിലും ഇപ്പോഴും ഇത് പ്രചരിക്കുന്നുണ്ട്

ക്രൈസ്തവ മതവിശ്വാസികളെയും മുഖ്യമന്ത്രി പിണറായി വിജയനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് കേളകം പ്രസിഡന്റ് ജോബിന്‍ പാണ്ടംചേരിക്കെതിരെയാണ് കേളകം പോലീസ് കേസെടുത്തത്.

കേളകം സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ പൗലോസ് ഞാലുവേലില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് വിവാദ പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ ഉപയോഗിക്കുന്ന വസ്ത്രവും തലപ്പാവും ചേര്‍ത്ത് പിണറായിയുടെ മുഖം ഉള്‍പ്പെടുത്തിയാണ് പോസ്റ്റിട്ടത്. പലരും ഇത് വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കപ്പെട്ടെങ്കിലും പല ഗ്രൂപ്പുകളിലും ഇപ്പോഴും ഇത് പ്രചരിക്കുന്നുണ്ട്.

മതമേലധ്യക്ഷന്മാര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും കൊന്തമാലയും കുരിശും ഉള്‍പ്പെടുത്തിയ ചിത്രത്തില്‍ വസ്ത്രത്തിന്റെയും തലപ്പാവിന്റെയും ചിത്രം കടും ചുവപ്പാണ്. എന്നാല്‍ മതവികാരം വൃണപ്പെടുത്താനോ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ചല്ല പോസ്റ്റിട്ടതെന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പിന്‍വലിച്ചുവെന്നും ജോബിന്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍