UPDATES

വായിച്ചോ‌

നോട്ട് നിരോധനം: രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുമെന്ന് ലോകബാങ്കിന്റെ മുന്‍ സാമ്പത്തിക വിദഗ്ദ്ധന്‍

നോട്ട് നിരോധനം മൂലം അടുത്ത വര്‍ഷം രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുമെന്ന് ലോകബാങ്കിന്റെ മുന്‍ പ്രധാന സാമ്പത്തിക വിദഗ്ദ്ധനും ഇന്ത്യയുടെ മുന്‍ പ്രധാന സാമ്പത്തിക ഉപദേശകനുമായ കൗശിക് ബസു കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. തീരുമാനം മൂലം ജനങ്ങളുടെ ദുരിതങ്ങള്‍ നീളുമെന്നും അഴിമതിയുടെ പുതിയ രൂപങ്ങള്‍ ഉടലെടക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് ക്ഷാമം ഉടനെയൊന്നും തീരാന്‍ പോകുന്നില്ലെന്ന് മുംബെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വെള്ളിയാഴച് സംഘടിപ്പിച്ച മൂന്നാമത് എന്‍ ആര്‍ കമ്മത്ത് സ്മാരക ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. 15 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് സര്‍ക്കാര്‍ പ്രചാരത്തില്‍ നിന്നും പിന്‍വലിച്ചത്. ഇതുവരെ നാല് ലക്ഷം കോടി നോട്ടുകള്‍ മാത്രമാണ് ആര്‍ബിഐയ്ക്ക് ബാങ്കുകളില്‍ എത്തിക്കാന്‍ സാധിച്ചത്. ഡിസംബര്‍ മുപ്പതോടെ ഇത് ആറ് ലക്ഷം കോടി രൂപയായി ഉയര്‍ന്നേക്കാം. എന്നാലും പ്രശ്‌നം പിന്നെയും നീളുമെന്ന് ബസു ചൂണ്ടിക്കാട്ടി. ഈ വര്‍ഷം മൊത്ത ദേശീയ വരുമാനം 7.6 ശതമാനത്തില്‍ നിന്നും 6.9 ശതമാനമായി കുറയുമെന്നാണ് തന്റെ കണക്കുകൂട്ടല്‍. നിരോധനം ഉല്‍പാദനക്ഷമതയെയും കാര്‍ഷികമേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അടുത്ത വര്‍ഷം പ്രതിസന്ധി ഇതിലും രൂക്ഷമാകും.

നിരോധന തീരുമാനം മൂലമുണ്ടാകുന്ന നേട്ടങ്ങളുടെ പതിന്മടങ്ങായിരിക്കും ഇതുമൂലം രാജ്യത്തിനുണ്ടാവുന്ന നഷ്ടമെന്നും ബസു ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങളെ പരിവര്‍ത്തിപ്പിക്കുകയും ജനങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ കള്ളപ്പണത്തെയും അഴിമതിയെയും നേരിടാന്‍ സാധിക്കു. സാമൂഹത്തിന്റെ സാമ്പത്തികരംഗത്തിന്റെയും സങ്കീര്‍ണതകള്‍ മനസിലാക്കിയുള്ള നയപരിപാടികള്‍ ആവിഷ്‌കരിക്കുകയാണ് ഇതിന് ആവശ്യം. പണരഹിതസമൂഹമായ ഇന്ത്യ മാറാന്‍ നിരവധി വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വായനയ്ക്ക്-https://goo.gl/f3wNdB

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍