UPDATES

demon-etisation

ജനങ്ങള്‍ ക്യൂവില്‍ വലയുന്നു; കേന്ദ്രമന്ത്രിമാര്‍ കൈവശം വയ്ക്കുന്നത് ലക്ഷക്കണക്കിന് രൂപ

അഴിമുഖം പ്രതിനിധി

നോട്ട് അസാധുവാക്കല്‍ നടപടി മൂലമുണ്ടാകുന്ന ദുരിതത്തില്‍ ജനങ്ങള്‍ വലയുമ്പോള്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ കൈവശം വച്ചിരിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ പണം. മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവും ദ ഹിന്ദു പത്രവും ചേര്‍ന്നാണ് വിവരം പുറത്തുകൊണ്ടുവന്നത്.

പ്രധാനമന്ത്രിയടക്കം 76 കേന്ദ്ര മന്ത്രിമാരാണ് നിലവിലുള്ളത്. 40 ശതമാനം പേര്‍ മാത്രമാണ് കൈവശമുള്ള പണം സംബന്ധിച്ച് വിവരം വെളിപ്പെടുത്തിയത്. എല്ലാ വര്‍ഷവും സ്വത്ത് വിവരം സംബന്ധിച്ച് കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കണക്ക് കാണിക്കണം. പ്രധാനമന്ത്രിയുടെ കറന്‍സിരഹിത സമ്പദ് വ്യവസ്ഥയോട് മന്ത്രിമാര്‍ക്ക് വലിയ താല്‍പര്യമൊന്നുമില്ലെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഇക്കാര്യത്തില്‍ മുന്നില്‍. 65 ലക്ഷം രൂപയാണ് ജയ്റ്റ്‌ലിയുടെ കൈയിലുള്ളത്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീപദ് യെസോ നായികിന്‌റെ കൈവശം പണമായി ലക്ഷം രൂപയുണ്ട്. ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിറിന്‌റെ കൈവശമുള്ളത് 10 ലക്ഷം രൂപ.

23 മന്ത്രിമാര്‍ പറയുന്നത് അവരുടെ കയ്യില്‍ രണ്ട് ലക്ഷം രൂപയില്‍ താഴെ പണമേ ഉള്ളൂ എന്നാണ്. 15 പേര്‍ രണ്ടര ലക്ഷത്തില്‍ കൂടുതല്‍ പണമായി കൈവശമുണ്ടെന്ന് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈവശമുള്ളത് 89,700 രൂപയാണ്. പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ജലവിഭവ വകുപ്പ് മന്ത്രി ഉമ ഭാരതി തുടങ്ങിയവരൊന്നും പ്രധാനമന്ത്രിയുടെ ഓഫീസിനോട് സ്വത്ത് വിവരം വെളിപ്പെടുത്തിയിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍