UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഐഎം ഫണ്ട് പിരിവിന് ഇനി ബാങ്ക് അക്കൗണ്ടും

അഴിമുഖം പ്രതിനിധി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫണ്ട് ശേഖരിക്കാന്‍ സിപിഐഎമ്മിന് ഇനി ബാങ്ക് അക്കൗണ്ടും. പൊതുജനങ്ങളോട് പണം സിപിഐഎമ്മിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് പാര്‍ട്ടി അഭ്യര്‍ത്ഥിക്കുന്നത്. ഇതിനായി അവര്‍ എസ് ബി ഐയില്‍ ഒരു ബാങ്ക് അക്കൗണ്ടും തുറന്നു. ആം ആദ്മി പാര്‍ട്ടി നടപ്പിലാക്കിയതാണ് സിപിഐഎം മാതൃകയാക്കുന്നത്. യുഡിഎഫും ബിജെപിയും സംസ്ഥാനത്ത് പ്രചാരണത്തിനായി വന്‍തോതില്‍ പണം ചെലവഴിക്കുന്നതിനോട് പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് സിപിഐഎം പണത്തിനായി പൊതുജനങ്ങളെ സമീപിക്കുന്നത്.

നേരത്തെ ഫണ്ടിനായി ബക്കറ്റ് പിരിവിനെയാണ് സിപിഐഎം ആശ്രയിച്ചിരുന്നത്. ഈ പണപ്പിരിവിന്റെ കണക്കുകള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ അംഗീകരിച്ചു പാസാക്കുമെങ്കിലും പൊതുജനത്തിന് ലഭ്യമായിരുന്നില്ല.

അക്കൗണ്ടിലേക്ക് വരുന്ന പണം തെരഞ്ഞെടുപ്പിനുശേഷം ഓഡിറ്റ് ചെയ്യുകയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്യും. കേന്ദ്രീകൃത പ്രചാരണത്തിന് കൂടുതല്‍ പണം വേണ്ടി വന്നതിനാലാണ് സിപിഐഎം പുതിയ രീതിയിലേക്ക് മാറുന്നത്. നേരത്തെ ബൂത്ത് തലത്തില്‍ പിരിക്കുകയും പ്രാദേശികമായി ചെലവഴിക്കുകയുമാണ് ചെയ്തിരുന്നത്.

സുതാര്യതയുടെ ഉദാഹരണമായാണ് ദേശസാല്‍കൃത ബാങ്കില്‍ ആരംഭിച്ച അക്കൗണ്ടിലൂടെ പണം ശേഖരിക്കുന്നതിനെ പാര്‍ട്ടി കാണുന്നത്. രണ്ട് മാസം മുമ്പ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനം അക്കൗണ്ട് തുറക്കുന്നതും മറ്റുമായുള്ള നടപടി ക്രമങ്ങള്‍ കാരണം വൈകിയതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍