UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എആര്‍ ക്യാമ്പിലെ കുമാറിനെ ജാതീയമായി അധിക്ഷേപിച്ചു, നഗ്നനാക്കി മര്‍ദ്ദിച്ചു; അന്വേഷണത്തിന് ഡിവൈഎസ്പി

കല്ലേക്കാട് ക്യാമ്പില്‍ ജാതിവിവേചനമുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് കുമാറിന്റെ ആത്മഹത്യയെന്ന് ക്യാമ്പിലെ പോലീസുകാര്‍

കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ കുമാറിന്റെ ആത്മഹത്യയില്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ഭാര്യ സജിനി. ആദിവാസിയായ കുമാറിനോട് ജാതി വിവേചനം കാട്ടിയെന്നും നഗ്നനാക്കി മര്‍ദ്ദിച്ചിരുന്നുവെന്നും ഭാര്യ സജിനിയെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് തൃശ്ശൂര്‍ റേഞ്ച് ഐജി നിര്‍ദ്ദേശം നല്‍കി.

25ാം തീയതിയാണ് കുമാറിനെ ലക്കിടിക്ക് സമീപം റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് കേസെടുത്ത് ഷൊറണൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് ജാതിവിവേചനം ഉള്‍പ്പടെയുള്ള ഗുരുതര ആരോപണവുമായി കുടുംബാംഗങ്ങള്‍ എത്തിയിരിക്കുന്നത്.

കേസില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് സജിനി. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് കുമാറിന്റെ ഊരായ അട്ടപ്പാടിയിലെ കുന്നന്‍ചാള നിവാസികള്‍.

കല്ലേക്കാട് ക്യാമ്പില്‍ ജാതിവിവേചനമുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് കുമാറിന്റെ ആത്മഹത്യയെന്ന് ക്യാമ്പിലെ ചില പോലീസുകാര്‍ തന്നെ പറയുന്നുണ്ട്. കുമാറിന് ക്യാമ്പില്‍ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ജില്ലാ പോലീസ് മേധാവിയും സമ്മതിക്കുന്നുണ്ട്.

രണ്ടാഴ്ചയിലേറെ കുമാര്‍ അനുവാദമില്ലാത്ത അവധിയിലായിരുന്നുവെന്നും ഇതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നു പറയുന്നു. ജാതി വിവേചനം ക്യാമ്പില്‍ ഉണ്ടോ എന്നതിനെക്കുറിച്ച് പരിശോധിക്കുമെന്നും ജില്ല പോലീസ് മേധാവി വ്യക്തമാക്കി.

Read: ഗീതാ ഗോപി എംഎല്‍എ ഇരുന്നിടത്ത് ചാണകവെള്ളം തളിച്ച് ‘ശുദ്ധം വരുത്തി’ യൂത്ത് കോണ്‍ഗ്രസ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍