UPDATES

വൈറല്‍

ഇതൊക്കെ കണ്ടാല്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തതായി ട്രോള്‍ നിരോധിക്കുമല്ലോ!

തലവെട്ടുന്ന നാട്ടില്‍ ചെന്നു ചാരായം വാറ്റുന്ന മലയാളിയോട് ബീഫ് നിരോധിച്ചെന്നോ???

കേരളത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് അടുത്ത കാലത്തായി ഒരു രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. അതിന്റെ ശക്തി കുറഞ്ഞെന്നല്ല, അത് കൂടുതല്‍ ആക്ഷേപപൂര്‍ണമായിരിക്കുന്നു എന്നതാണാ മാറ്റം. കുഞ്ചന്‍ നമ്പ്യാരുടെയും സഞ്ജയന്റെയും എല്ലാം പാരമ്പര്യമുള്ളതുകൊണ്ടാവാം മലയാളിയുടെ വിമര്‍ശനത്തിനും എതിര്‍പ്പിനുമെല്ലാം ഇങ്ങനെയൊരു സ്വഭാവം. സോഷ്യല്‍ മീഡിയകാലത്ത് അതിന്റെ ശക്തി കൂടുകയും ചെയ്തു.

മാറിയ ഇന്ത്യന്‍ രാഷ്ട്രീയകാലത്തില്‍ ദേശീയപ്രതിനിധിയായി നിന്നാണു മലയാളി തന്റെ ഓരോ പ്രതിഷേധങ്ങളും അധികാരകേന്ദ്രത്തിനും അതിന്റെ അവകാശികളായ രാഷ്ട്രീയ-മതസംഘടനകള്‍ക്കും എതിരേ ഉയര്‍ത്തുന്നത്. ഉത്തരേന്ത്യയില്‍ നടക്കുന്ന ഒരു സംഭവമാണെങ്കിലും മാനാഞ്ചിറയിലും മാനവീയത്തിലും മലയാളി വക മുദ്രാവാക്യം ഉയരും. അതിലേറെ ശക്തമായി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ എഴുതപ്പെടും. എന്നാല്‍ ഇതിനേക്കാളൊക്കെ പവര്‍ഫുള്‍ ടൂളായി മലയാളി ഇപ്പോള്‍ ഉപയോഗിക്കുന്നത് ട്രോളുകള്‍ തന്നെയാണ്. കളിയാക്കി കൊല്ലുക എന്നൊക്കെ നാട്ടുഭാഷയില്‍ പറയാറില്ലേ, ഏതാണ്ട് അതു തന്നെ.

കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം രാജ്യത്ത് പുതിയ നിയമം കൊണ്ടുവന്നപ്പോല്‍ കേരളം ഉണ്ടാക്കിയ പ്രതിഷേധത്തോളം മറ്റെവിടെയെങ്കിലും, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും ഉണ്ടായോ എന്നു സംശയമാണ്. ആ പ്രതിഷേധം തെരുവുകളില്‍ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ സോഷ്യല്‍ മീഡിയയില്‍ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയയില്‍ അഭിരമിക്കുന്നവരെന്നു പരിഹസിക്കുമ്പോഴും ലോകത്ത് എവിടെയും നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെയും ഭരണകൂടഭീകരതെയും മലയാളി തന്റെ ഫെയ്‌സ്ബുക്കില്‍ എതിര്‍ക്കാറുണ്ട്. ട്രംപിന്റെയെന്നപോലെ മോദിയേയും മോദിയെ എന്നപോലെ പിണറായി വിജയനെയും ഒരേപോലെ സിനിമാ രംഗങ്ങളിലെ കഥാപാത്രങ്ങളാക്കും; വളരെ സിമ്പിളായി, എന്നാല്‍ പവര്‍ഫുള്ളായി…കന്നുകാലി കശാപ്പ് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരും അതിനെ അനുകൂലിച്ച സംഘപരിവാറും ഒരുപോലെ നേരിട്ടതും അതേ പ്രതിഷേധങ്ങളാണ്, വളരെ സിംപിളായി, എന്നാല്‍ പവര്‍ഫുള്ളായി…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍