UPDATES

ബംഗലൂരുവില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ശ്രദ്ധിക്കേണ്ട 9 സുരക്ഷാ നിര്‍ദ്ദേശങ്ങള്‍

അഴിമുഖം പ്രതിനിധി

കാവേരി നദീജല തര്‍ക്കം കലാപം സൃഷ്‌ടിച്ച ബംഗലൂരുവില്‍ ജനജീവിതം ദുസഹമായി തുടരുകയാണ്. ഓണത്തിന് നാട്ടിലെത്താന്‍ കഴിയാതെ നിരവധി മലയാളികള്‍ ഇപ്പോഴും ബംഗലൂരുവില്‍ കുടുങ്ങി കിടപ്പുണ്ട്. ഇത്തവണത്തെ ബംഗലൂരു മലയാളികളുടെ ഓണം വെള്ളത്തിലായി എന്ന് സാരം. ബംഗലൂരുവില്‍ കുരുങ്ങി കിടക്കുന്നവരുടെ സുരക്ഷയ്ക്കായി 9 മുന്‍കരുതല്‍ മാര്‍ഗ്ഗങ്ങള്‍ മുന്നോട്ട് വയ്ക്കുകയാണ് സുരക്ഷ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ച 9 സുരക്ഷ നിര്‍ദ്ദേശങ്ങള്‍:

1) സ്വന്തം സുരക്ഷയാണ് ഏറ്റവും പ്രധാനം. അത് ശരിയാക്കിയിട്ട് മതി നാട്ടുകാരെ അറിയിക്കാനും അന്വേഷിക്കാനും. (ഉദാ: ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പോലും റിസ്ക്‌ എടുക്കരുത്)

2) പുറത്തെ കാര്യങ്ങള്‍ ശരിക്കും അറിഞ്ഞിട്ടു മാത്രം മതി പുറത്തിറങ്ങുന്നത്.

3) കരക്കമ്പികളെ വിശ്വസിക്കരുത്. അതുപോലെ വരുന്ന വാട്സപ്പ് ഫോര്‍വേഡ് ഒന്നും വിശ്വസിക്കുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുത്.

4) ഈ വിഷയത്തിന്‍റെ ശരിയോ തെറ്റോ അന്വേഷിക്കേണ്ട സമയം അല്ല ഇത്. അതുകൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തന്നെ പോകരുത്. ആരോടും.

5) അനാവശ്യമായി പുറത്തിറങ്ങേണ്ട കാര്യം ഇല്ല. അതേപോലെ തന്നെ കരക്കമ്പികള്‍ കേട്ട് സ്ഥലം വിടേണ്ട കാര്യവും ഇല്ല.

6) പല സംഘര്‍ഷ പ്രദേശത്തും എല്ലാവരും എല്ലാവരേയും വിളിച്ചു നെറ്റ് വര്‍ക്ക് ഡൌണ്‍ ആക്കും. അതിനാല്‍ പരമാവധി മെസ്സേജിംഗ് സര്‍വീസ് ഉപയോഗിക്കുക.

7) ഏറ്റവും അടുത്ത ആളുകള്‍ തമ്മില്‍ ഒരു ചെറിയ ഗ്രൂപ്പ് ഉണ്ടാക്കി നമുക്ക് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രം ഷെയര്‍ ചെയ്യുക.

8) ബംഗലൂരുവില്‍ പുതിയതായി വന്നവര്‍ അവിടെ കൂടുതല്‍ പരിചയം ഉള്ള ആരുടെയെങ്കിലും ഫോണ്‍ നമ്പരും വീടിന്‍റെ അഡ്രസും ഒക്കെ അറിഞ്ഞു വെക്കുക

9) ധൈര്യമയിരിക്കുക. ബംഗലൂരുവില്‍ പോലീസും പട്ടാളവും ഒക്കെ നഗരത്തിന്‍റെ അടുത്ത് തന്നെ ഉണ്ട്. അതുകൊണ്ട് അത് നിയന്ത്രണം വിട്ടു പോകുന്ന സ്ഥലം അല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍