UPDATES

കാവേരി കൂടുതല്‍ ജീവനെടുക്കുന്നു; വെടിവെയ്പ്പില്‍ മരിച്ചവരുടെ എണ്ണം രണ്ടായി

അഴിമുഖം പ്രതിനിധി 

കാവേരി നദീജല തര്‍ക്ക പ്രക്ഷോഭം കര്‍ണ്ണാടകയില്‍ കൂടുതല്‍ ജീവനുകളെടുക്കുന്നു. ഇന്നലെ നടന്ന പോലിസ് വെടിവയ്പ്പില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. 

സംഘര്‍ഷം തടയാന്‍  ബെംഗളൂരു നഗരത്തില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു. സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ആര്‍.പി.എഫ് എന്നീ സേനകളെയാണ് വിന്യസിച്ചിരിക്കുന്നത്.

ബെംഗളൂരു നഗരത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. 16 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ 144 പ്രഖ്യാപിച്ചു.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. നിരവധി മലയാളികള്‍ ഓണത്തിന് നാട്ടിലെത്താന്‍ കഴിയാതെ കുടുങ്ങി കിടപ്പുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍