UPDATES

സിനിമ

സിനിമയിലെ കഥാപാത്രം ഹനുമാന്‍ ചാലിസ ചൊല്ലിയാല്‍ സെന്‍സര്‍ ബോഡിന് ചൊറിയുന്നത് എങ്ങനെ?

പ്രേതത്തിന്റെ സാന്നിദ്ധ്യത്തില്‍ ബാത്ത് ടബിലിരുന്ന് സുശാന്ത് ശര്‍മ്മയുടെ കഥാപാത്രം ഹനുമാന്‍ ചാലിസ ചൊല്ലുന്ന രംഗം ചിത്രത്തിലുണ്ട്. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നാണ് സെന്‍സര്‍ബോഡിന്റെ കണ്ടെത്തല്‍.

പഹ്ലാജ് നിഹലാനിയുടെ സെന്‍സര്‍ സിനിമകളെ വെട്ടിമുറിച്ചുകൊണ്ടുള്ള അതിന്റെ അശ്ലീല പ്രകടനം തുടരുകയാണ്. അനുഷ്‌ക ശര്‍യേയും ദില്‍ജിത് ദോസന്‍ജിയേയും പ്രധാന കഥാപാത്രങ്ങളാക്കി അന്‍ഷായ് ലാല്‍ സംവിധാനം ചെയ്യുന്ന ഫില്ലൗരിയാണ് ഏറ്റവും ഒടുവില്‍ സെന്‍സര്‍ ബോഡിന്റെ കത്രികയ്ക്ക് ഇരയായിരിക്കുന്നത്. പ്രേതത്തിന്റെ സാന്നിദ്ധ്യത്തില്‍ ബാത്ത് ടബിലിരുന്ന് സുശാന്ത് ശര്‍മ്മയുടെ കഥാപാത്രം ഹനുമാന്‍ ചാലിസ ചൊല്ലുന്ന രംഗം ചിത്രത്തിലുണ്ട്. ഇതാണ് സെന്‍സര്‍ ബോഡിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഈ രംഗം നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ ബോഡിന്റെ ആവശ്യം.

ഹനുമാന്‍ ചാലിസ ചൊല്ലി പ്രേതങ്ങളെ ഓടിക്കുന്നത് ശരിയല്ലത്രേ. അത് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നാണ് സെന്‍സര്‍ബോഡിന്റെ കണ്ടെത്തല്‍. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഒരു സിനിമയിലെ തമാശ ആസ്വദിക്കാനുള്ള സാമാന്യബോധമില്ലെന്നും അവരെല്ലാം ശിവസേന, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പോലെയുള്ളവയുടേയും സംഘപരിവാര്‍ സംഘടനകളുടേയും മാനസികാവസ്ഥയിലുള്ള അക്രമികളാണെന്നും ഒക്കെയാണോ ഇവര്‍ ധരിച്ച് വച്ചിരിക്കുന്നത്്. സ്ത്രീകേന്ദ്രീകൃതമാണെന്ന്് പറഞ്ഞ് ലിപ്സ്റ്റിക്് അണ്ടര്‍ മൈ ബുര്‍ഖ എന്ന ചിത്രത്തിന് അനുമതി നിഷേധിക്കുക, അകാലിദളിന്റെ താല്‍പര്യത്തിന് വിരുദ്ധമായി പഞ്ചാബിലെ ലഹരിമരുന്ന് മാഫിയയേയും അതിന്റെ അധികാര ബന്ധങ്ങളെ കുറിച്ചും സംസാരിച്ചതിനാല്‍ ഉഡ്്താ പഞ്ചാബ് എന്ന ചിത്രത്തില്‍ തോന്നിയ പോലെ കട്ടുകള്‍ നിര്‍ദ്ദേശിച്ച് അതിനെ വെട്ടിമുറിക്കാന്‍ ശ്രമിക്കുക തുടങ്ങിയ പരിപാടികളാണ് സെന്‍സര്‍ ബോഡ് നടത്തി വരുന്നത്.

സെന്‍സര്‍ ബോഡ് എന്ന് വിളിക്കപ്പെടുന്ന സ്ഥാപനം യഥാര്‍ത്ഥത്തില്‍ സെന്‍ട്രല്‍ ബോഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ആണ്. സിനിമകളെ കീറി മുറിക്കലല്ല. ഔചിത്യത്തോടെ അതിന് അംഗീകാരം നല്‍കുകയാണ് അതിന്റെ പണി. മോദി സര്‍ക്കാര്‍ നിയമിച്ച പഹ്ലാജ് നിഹ്ലാനി ബോഡിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടും വിധം പരിഹാസ്യമായും സിനിമകളെ നശിപ്പിക്കുന്ന തരത്തിലുമാണ് ഈ സംവിധാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍