UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിക്കായി രാകേഷ് അസ്താന സാമ്പത്തിക തിരിമറി നടത്തി; പരാതിയുമായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍

സൂറത്തില്‍ പോലീസ് കമ്മീഷണറായിരിക്കെ പോലീസ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും 25 കോടി ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മറിച്ച് നല്‍കിയെന്നാണ് ആരോപണം.

സിബിഐയിലെ ഉന്നതര്‍ തമ്മിലുള്ള തര്‍ത്തക്കത്തിന്റെ പേരില്‍ സ്ഥാനചലനം സംഭവിച്ച സിബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരേ സാമ്പത്തിക തിരിമറി ആരോപണം. ഗുജറാത്തില്‍ നിന്നുള്ള വിരമിച്ച പോലീസ് സബ് ഇന്‍സ്‌പെക്ടറാണ് ആരോപണം ഉന്നയിച്ച്‌ സി ബിഐ അധികൃതര്‍ക്ക് ഇ-മെയില്‍ അയച്ചത്.

സൂറത്തില്‍ പോലീസ് കമ്മീഷണറായിരിക്കെ പോലീസ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും 25 കോടി ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മറിച്ച് നല്‍കിയെന്നാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത മുഖ്യമന്ത്രിയായിരിക്കെയാണ് സംഭവം. ഈ തുക ഇതുവരെ വെല്‍ഫെയര്‍ ഫണ്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നും ഇ- മെയില്‍ പരാതിയെ ഉദ്ധരിച്ച് മുംബൈ മിറര്‍ റിപ്പോര്‍ട്ട് പറയുന്നു.

ആരോപണത്തിന് പിറകെ ആദായ നികുതി വകുപ്പ് പോലീസ് വെല്‍ഫെയര്‍ ഫണ്ടുമായി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചു. അതിനിടെ അരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ ഓഫീസില്‍ നിന്നും കാണാതായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പോലീസ് വെല്‍ഫെയര്‍ ഫണ്ട് ദുരൂപയോഗം ചെയ്യുന്നത് തടയാന്‍ ഓഡിറ്റിങ്ങ് നടത്തണമെന്നും തിരിമറി സംബന്ധിച്ച് ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥന്‍ പരാതിയില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത വ്യക്തിയെന്ന ആരോപണം നേരിടുന്ന അസ്താനയ്‌ക്കെതിനെ ഇതാദ്യമല്ല ബിജെപി ബന്ധത്തിന്റെ പേരില്‍ ആരോപണം ഉയരുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ ആരോപണ വിധേയനായ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായു ബന്ധപ്പെട്ടും നേരത്തെ ആരോപണങ്ങള്‍ നേരിട്ടിരുന്നു. വഡോദര പോലീസ് കമ്മീഷണറായിരിക്കെ കേസില്‍ അനധികൃതമായി ഇടപെട്ടെന്ന ആരോപിച്ച് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സതീഷ് ശര്‍മ 2012ല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അറസ്റ്റ് തടയണം: സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഹൈക്കോടതിയില്‍

സിബിഐയില്‍ ഒന്നാമനും രണ്ടാമനും തമ്മില്‍ പൊരിഞ്ഞ അടി; അസ്താനക്കെതിരെ കൈക്കൂലി കേസ്; റോ സ്പെഷല്‍ ഡയറക്ടര്‍ നിരീക്ഷണത്തില്‍

‘രാകേഷ് അസ്താനയെക്കുറിച്ച് ഞങ്ങൾക്ക് വേവലാതിയില്ല’ -അവസാനനിമിഷത്തിലെ ഹരജിയിൽ സുപ്രീംകോടതി വാദം കേട്ടില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍