UPDATES

വിപണി/സാമ്പത്തികം

‘ഇതില്‍ ശാരദമാതാ സന്തോഷിക്കുന്നുണ്ടാവും’, സാമ്പത്തിക രംഗം മരവിപ്പിലായിരിക്കെ കാശ്മീരില്‍ അഭിരമിച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

സാമ്പത്തിക വളര്‍ച്ചയില്‍ മാന്ദ്യം ഉണ്ടെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു

രാജ്യത്തെ സാമ്പത്തിക രംഗം മരവിപ്പിലാണെന്ന് റിസര്‍വ് ബാങ്ക് തന്നെ സമ്മതിച്ചത് കഴിഞ്ഞ ദിവസമാണ്. വളര്‍ച്ച നിരക്കില്‍ വര്‍ധന വരുത്തുന്നതിന് വായ്പ നിരക്കില്‍ ആര്‍ബിഐ കുറവു വരുത്തുകയും ചെയ്തു. എന്നാല്‍ അതേ സമയം സാമ്പത്തിക രംഗത്തെ മുരടിപ്പ് മറികടക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതില്‍ ധനമന്ത്രാലയം വീഴ്ച വരുത്തുന്നതായാണ് ആരോപണം. സാമ്പത്തിക രംഗത്ത് ചെറിയ പ്രശ്‌നങ്ങളുണ്ടെങ്കിലും ഒട്ടും ആശങ്കയില്ലെന്നായിരുന്നു ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചല്ല മറിച്ച് കാശ്മീര്‍ വിഭജനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളിലാണ് ഉദ്യോഗസ്ഥര്‍ താല്‍പര്യം കാണിക്കുന്നതെന്ന ആക്ഷേപവും ശക്തമായി. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ സുബ്രഹ്മണ്യന്‍ കാശ്മീര്‍ വിഷയത്തില്‍ നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വ്യപകമായ വിമര്‍ശനത്തിനിടയാക്കിയത്.

രാജ്യത്തെ സാമ്പത്തിക രംഗം മാന്ദ്യ സമാനമായ അവസ്ഥയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതിന്റെ കണക്കുകളാണ് കഴിഞ്ഞ മാസങ്ങളില്‍ പുറത്തുവന്നത്. വ്യവസായ വളര്‍ച്ചയുടെ തോതുകളില്‍ കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂചിപ്പിച്ചത്. മോട്ടോര്‍ വാഹനങ്ങളുടെ വിൽപ്പനയിൽ 20 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
സമ്പദ് മേഖലയിലെ എട്ട് പ്രധാന മേഖലകളിലെ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 0.2 ശതമാനമായിരുന്നു. കല്‍ക്കരി ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, വളം ഇരുമ്പ് സിമെന്റ് എന്നിവയുടെ ഉത്പാദനത്തിലാണ് കുറവുണ്ടായത്. സാ്മ്പത്തിക മേഖലയിലുണ്ടായ മാന്ദ്യം താല്‍ക്കാലികമാണെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നതെങ്കിലും സ്ഥിതിഗതികള്‍ വ്യാപാര സമൂഹത്തിനിടയില്‍ കനത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഓഹരി വിപണിയില്‍ കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ ഇടിവ് ഇതിന്റെ സൂചനയായിട്ടാണ് കാണുന്നത്.

ഇങ്ങനെ സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കാശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായത്.

കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞതോടെ ഇന്ത്യയുമായുള്ള അതിന്റെ ചേരല്‍ പൂര്‍ണായിരിക്കുകയാണെന്നും ഇതില്‍ ശാരദമാതാ സന്തോഷിക്കുന്നുണ്ടാവുമെന്നായിരുന്നു സുബ്രഹ്മണ്യന്റെ ട്വീറ്റ് ഇതിനെതിരായാണ് വ്യാപകമായ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

ഇന്ത്യന്‍ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയില്‍ പെട്ടുനില്‍ക്കുമ്പോള്‍ കാശ്മീരിനെ കുറിച്ചുള്ള വിഡ്ഢിത്തങ്ങള്‍ ട്വീറ്റ് ചെയ്യുന്നതിലാണ് താല്‍പര്യം കാണിക്കുന്നതെന്ന് പ്രമുഖ കോളമിസ്റ്റും എഴുത്തുകാരനുമായ രാജു നരിസേറ്റി പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ്യ്ക്ക് എ്ന്ത് പറ്റിയെന്നതിന് ഇപ്പോള്‍ ഉത്തരം ലഭിച്ചുവെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

കഴിഞ്ഞ ഡിസംബറിലായിരുന്നു കെ സുബ്രഹ്മണ്യത്തെ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. നേരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബസിനസ് അസോസിയേറ്റ് പ്രൊഫസറായിരുന്നു ബാങ്കിംങ് വിദഗ്ദനെന്ന രീതിയില്‍ അറിയപ്പെടുന്ന സുബ്രഹ്മണ്യന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍