UPDATES

വായിച്ചോ‌

ചരിത്രത്തിലാദ്യമായി ഉത്തര്‍പ്രദേശില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ റാലി

ഇക്കഴിഞ്ഞ ഒമ്പതിന് ലക്‌നൗവിലാണ് അവാധ് ക്യൂര്‍ പ്രൈഡ് പരേഡ് നടന്നത്

ഉത്തര്‍പ്രദേശിന്റെ ചരിത്രത്തിലാദ്യമായി സ്വവര്‍ഗാനുരാഗികളുടെ റാലി നടന്നു. ഇക്കഴിഞ്ഞ ഒമ്പതിന് ലക്‌നൗവിലാണ് അവാധ് ക്യൂര്‍ പ്രൈഡ് പരേഡ് നടന്നത്. ഇന്ത്യയിലെ ആദ്യ സ്വവര്‍ഗാനുരാഗ റാലി കൊല്‍ക്കത്തയില്‍ നടന്ന് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് ഇത്തരമൊരു റാലി നടക്കുന്നത്.

എല്‍ജിബിടിക്യു(ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ക്യൂര്‍) വിഭാഗത്തില്‍പ്പെടുന്ന മുന്നൂറിലേറെ പേരും സാമൂഹിക പ്രവര്‍ത്തകരുമാണ് പരേഡില്‍ പങ്കെടുത്തത്. മുംബൈ, ഛണ്ഡിഗഡ്, കൊല്‍ക്കത്ത, ജെയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഭൂരിഭാഗം പേരും എത്തിയത്. ലിംഗാഭിമാന പരേഡിന്റെ ഒരു പൂര്‍ണരൂപമാണ് ഇവിടെ നടന്നതെന്ന് സംഘാടകരില്‍ ഒരാളായ ദര്‍വേഷ് സിംഗ് യാദ്‌വേന്ദ്ര അഭിപ്രായപ്പെട്ടു.

‘എല്‍ജിബിടി അംഗങ്ങളെക്കൂടാതെ അവരുടെ ബന്ധുക്കളും പരേഡില്‍ പങ്കെടുക്കുന്നത് ആദ്യമാണ്. ഇത് അവര്‍ക്ക് അംഗീകാരം ലഭിക്കുന്നുവെന്നതിന്റെ തെളിവാണ്’ അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈംഗികതയിലും ലിംഗവിഭാഗങ്ങളിലുമുള്ള വൈവിധ്യം ആഘോഷിക്കുക, എല്‍ജിബിടിക്യു വിഭാഗങ്ങള്‍ നേരിടുന്ന വിവേചനവും പീഡനവും അവസാനിപ്പിക്കുക എന്നീ രണ്ട് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു റാലി. വിവേചനങ്ങളിലും പീഡനങ്ങളിലും മനംനൊന്ത് നിരവധി പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് യാദ്‌വേന്ദ്ര ചൂണ്ടിക്കാട്ടി. കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സമൂഹത്തിലും ഈ വിവേചനം ഉണ്ടാകുന്നു.

2017ലെ മിസ്റ്റര്‍ ഗേ മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ രോഹന്‍ പൂജാരി റാലിയില്‍ പങ്കെടുത്തു. ശികാന്ദകര്‍ബാഗില്‍ നിന്നും ഹസര്‍ത്ഗഞ്ച് വരെയുള്ള 1.5 കിലോമീറ്റര്‍ ദൂരത്തിലാണ് റാലി നടന്നത്.

കൂടുതല്‍ വായിക്കാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍