UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെലിന്റെ ആദ്യ തമിഴ് സിനിമ ആദ്യ മൂന്നു ദിനം നേടിയത് എട്ടുകോടി

അഴിമുഖം പ്രതിനിധി

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം തലവര മാറ്റിയവരില്‍ ഒരാളാണ് മഡോണ സെബാസ്റ്റ്യന്‍. തലവരയ്‌ക്കൊപ്പം മഡോണയുടെ പേരും മാറി. ഇപ്പോള്‍ ആരാധകരെല്ലാം വിളിക്കുന്നത് പ്രേമത്തിലെ കഥാപാത്രത്തിന്റെ പേരായ സെലിന്‍ എന്നാണ്.

പ്രേമത്തിന്റെ വിജയത്തിന് പിന്നാലെ തമിഴിലേക്ക് വാതില്‍ തുറന്നു കയറിപ്പോയ മഡോണയുടെ ആദ്യ തമിഴ് റൊമാന്റിക് കോമഡിയായ കാതലും കടന്തു പോകും ആദ്യ മൂന്നു ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് വാരിയത് എട്ടുകോടി രൂപ. ഈ സിനിമയ്ക്ക് ഒപ്പം വേറേയും സിനിമകള്‍ റിലീസ് ചെയ്തിരുന്നുവെങ്കിലും വിജയ് സേതുപതി നായകനായ സിനിമ ഹിറ്റായി.

ഒരു കള്ളനും ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയും തമ്മിലെ പ്രണയമാണ് സിനിമയുടെ കഥ. വിജയ്ക്ക് ഇത് ഹാട്രിക് വിജയമാണ് സമ്മാനിച്ചിരിക്കുന്നത്. സിനിമ വിജയകരമായതിനെ തുടര്‍ന്ന് കൂടുതല്‍ തിയേറ്ററുകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിച്ചിട്ടുണ്ട്.

പ്രേമത്തിലെ കഥാപാത്രമായ സെലിനില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് ഇതെന്ന് മഡോണ പറയുന്നു. സെലിന്‍ തന്നെപ്പോലൊരു കഥാപാത്രമായിരുന്നുവെന്നും അവര്‍ ഓര്‍മ്മിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍