UPDATES

സിനിമ

89 വെട്ടിന്റെ രാഷ്ട്രീയം ബിജെപിയെ വേട്ടയാടുമ്പോള്‍

Avatar

അഴിമുഖം പ്രതിനിധി

ഒരു സോമാലിയ പരാമര്‍ശത്തിന്റെ ക്ഷീണം കേന്ദ്ര സര്‍ക്കാര്‍ മറക്കാന്‍ ശ്രമിക്കുന്നതേയുള്ളൂ. അപ്പോഴാണ് ബോളിവുഡില്‍ നിന്നൊരു ഉത്തര കൊറിയന്‍ മിസൈല്‍ കേന്ദ്ര സിനിമ സെന്‍സര്‍ ബോര്‍ഡിന് മുകളില്‍ പതിച്ചത്. മിസൈല്‍ അയച്ചത് ഏറെ ആരാധകരുള്ള അനുരാഗ് കശ്യപും. ഉഡ്ത പഞ്ചാബ് എന്ന സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് 89 ഭാഗങ്ങള്‍ കട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ജൂണ്‍ 17-ന് റിലീസ് ചെയ്യാനിരിക്കുന്ന ഈ സിനിമ പറയുന്നത് പഞ്ചാബിലെ ലഹരിയുടെ രാഷ്ട്രീയത്തെയാണ്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ രാഷ്ട്രീയക്കാരെ പൊള്ളിക്കുന്ന വിഷയമാണിത്. പ്രത്യേകിച്ച് ഭരണ കക്ഷിയായ അകാലിദള്‍-ബിജെപി കൂട്ടുകെട്ടിനെ.

സെന്‍സര്‍ ബോര്‍ഡ് തലവനായ പഹലജ് നിഹലാനിയെ വിമര്‍ശിച്ചു കൊണ്ടാണ് സിനിമയുടെ സഹ നിര്‍മ്മാതാവായ കശ്യപ് ട്വീറ്റ് ചെയ്തത്. ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍ ഖാന്‍ തുടങ്ങിയ വന്‍ താര നിര അണിനിരക്കുന്ന സിനിമയില്‍ പഞ്ചാബിലെ യുവാക്കള്‍ എങ്ങനെയാണ് മയക്കുമരുന്നിന് അടിമപ്പെടുന്നത് എന്ന് ചിത്രീകരിക്കുന്നുണ്ട്. സിനിമ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. എന്നാല്‍ രാഷ്ട്രീയക്കാരോട് ഈ സെന്‍സര്‍ഷിപ്പ് വിവാദത്തില്‍ നിന്നും മാറി നില്‍ക്കാനും കശ്യപ് ആവശ്യപ്പെടുന്നുണ്ട്.

പഞ്ചാബുമായി ബന്ധമുള്ള ഭാഗങ്ങള്‍ ഒഴിവാക്കാനാണ് സെന്‍സര്‍ ബോര്‍ഡ് ഉഡ്ത പഞ്ചാബിന്റെ അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യത്തില്‍ എന്തുചെയ്യണമെന്ന് തീരുമാനമെടുക്കാന്‍ ഔദ്യോഗികമായി ബോര്‍ഡിന്റെ അറിയിപ്പ് ലഭിക്കാന്‍ കാത്തിരിക്കുകയാണെന്ന് കശ്യപ് പറയുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടുകള്‍ കണ്ടാല്‍ ഉത്തര കൊറിയയില്‍ ജീവിക്കുന്നവെന്ന തോന്നലുണ്ടാക്കുമെന്ന് കശ്യപ് ട്വീറ്റ് ചെയ്തു. ഒരു വിമാനം പിടിക്കേണ്ട ആവശ്യം പോലുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അകാലി-ബിജെപി സഖ്യത്തിന്റെ സമ്മര്‍ദ്ദം കാരണമാണ് സെന്‍സര്‍ ബോര്‍ഡ് അഭിഷേക് ചൗബേ സംവിധാനം ചെയ്ത സിനിമയില്‍ സെന്‍സറിങ് നടത്തിയതെന്നാണ് ആരോപണം ഉയരുന്നത്. 2.8 കോടി പഞ്ചാബികളില്‍ 70 ശതമാനത്തോളം പേരും മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. തെരഞ്ഞെടുപ്പ് നടക്കാന്‍ ഏഴ് മാസം മാത്രം അവശേഷിക്കവേ ഈ സിനിമ ഇറങ്ങുന്നത് ഭരണകക്ഷിക്ക് ഭീഷണിയാകും. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഈ വിവാദം ഏറ്റെടുത്തെങ്കിലും അവരോട് ഒഴിഞ്ഞു നില്‍ക്കാനാണ് കശ്യപിന്റെ അഭ്യര്‍ത്ഥന. തന്റെ അവകാശങ്ങളും സെന്‍സര്‍ഷിപ്പും തമ്മിലെ പോരാട്ടമാണ് നടക്കുന്നതെന്ന് അദ്ദേഹം പറയുന്നു. തന്റെ ഭാഗത്തു നിന്നുമാത്രമാണ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്യപിന്റെ സിനിമകള്‍ കടുത്ത വെട്ടിന് വിധേയമാകാറുള്ളതാണ്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായിട്ടല്ല തന്റെ പോരാട്ടമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പിന്നെ ആരോടാണ് അദ്ദേഹം പേരാടാുന്നത്. പങ്കജ് നിഹലാനിക്ക് എതിരെയാണ് അദ്ദേഹം പോരാടുന്നത്. സെന്‍സര്‍ ബോര്‍ഡിനെ ഏകാധിപതിയെ പോലെ പങ്കജ് ഭരിക്കുന്നുവെന്ന് കശ്യപ് കുറ്റപ്പെടുത്തുന്നു. സെന്‍സര്‍ ബോര്‍ഡാണ് തന്റെ ഉത്തര കൊറിയ. ബാക്കിയുള്ളവര്‍ സ്വന്തം പോരാട്ടം നടത്താനും അദ്ദേഹം ഉപദേശിക്കുന്നു. തന്റെ പോരാട്ടം താന്‍ നയിക്കാമെന്നും അദ്ദേഹം പറയുന്നു. ഈ പോരാട്ടത്തില്‍ രാഷ്ട്രീയമില്ലാത്തതിനാല്‍ മറ്റുള്ളവര്‍ രാഷ്ട്രീയ നിറം ചാലിക്കേണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍