UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയില്‍ നാലു ഭിക്ഷക്കാരില്‍ ഒരാള്‍ മുസ്ലിം; കൂടുതലും സ്ത്രീകള്‍

Avatar

അഴിമുഖം പ്രതിനിധി

2011 സെന്‍സസ് പ്രകാരം രാജ്യത്ത് 3.7 ലക്ഷം പേരാണ് ഭിക്ഷക്കാരാണ്. ഇതില്‍ 25 ശതമാനം പേരും മുസ്ലിങ്ങളാണ് എന്നാണ് കണക്ക്. 

തൊഴില്‍ ചെയ്യാത്തവര്‍ എന്ന വിഭാഗത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് ഭിക്ഷക്കാരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂലിയുള്ളതോ ഇല്ലാത്തതോ ആയ ഒരു സാമ്പത്തിക പ്രവര്‍ത്തനത്തിലും വീട്ടുജോലികളിലും കൃഷിയിലും ഉള്‍പ്പെടാത്തവരാണിവര്‍. 72.89 കോടി ആളുകളാണ് ഇങ്ങനെയുള്ളത്.

ഭിക്ഷക്കാരില്‍ മുന്‍പന്തിയില്‍ മുസ്ലിങ്ങളാണ്. ഇവരില്‍ ഭൂരിപക്ഷവും വനിതകളും. ദേശീയതലത്തില്‍ ഭിക്ഷക്കാരില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാള്‍ കുറവായിരിക്കെയാണ് മുസ്ലിം വനിതകളിലെ ഈ വ്യത്യാസം.

ജോലി ചെയ്യുന്ന ആളുകളില്‍ ഏറ്റവും കുറവും മുസ്ലിങ്ങളാണ്. 33 ശതമാനം പേരാണ് ഇവരിലുള്ളത്. ദേശീയതലത്തില്‍ സമുദായപ്രാതിനിധ്യം അനുസരിച്ച് ശരാശരി ജോലിക്കാരുടെ എണ്ണം 40 ശതമാനമാണ്. മുസ്ലിങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കുറച്ചുപേര്‍ പണിയെടുക്കുന്ന സമുദായം ജെയ്ന്‍ ആണ്.

അനുയോജ്യമായ തൊഴില്‍ അവസരങ്ങള്‍ ലഭ്യമല്ലാത്തതും പുരുഷന്മാരും വനിതകളും തമ്മിലുള്ള അനിതരസാധാരണമായ തൊഴില്‍ പങ്കാളിത്ത അനുപാതവുമാണ് മുസ്ലിങ്ങളിലെ തൊഴില്‍ ഇല്ലായ്മയ്ക്കു കാരണം. മുസ്ലിം സമുദായത്തില്‍ തൊഴിലെടുക്കുന്നവരില്‍ 15.58 ശതമാനം മാത്രമാണ് സ്ത്രീകള്‍. സമുദായത്തിലെ വലിയൊരു വിഭാഗം സ്ത്രീകളെ തൊഴിലെടുക്കാന്‍ അനുവദിക്കാത്തതും തൊഴിലിടങ്ങളിലെ അവരുടെ പങ്കാളിത്തം കുറയ്ക്കുന്നു.

മുസ്ലിങ്ങള്‍ക്കാണ് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ജീവിതനിലവാരമെന്നും പ്രതിദിന ചെലവ് 33 രൂപയാണെന്നും കാണിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ജനസംഖ്യ വര്‍ദ്ധിച്ചുവരികയാണെങ്കിലും വിദ്യാഭ്യാസത്തിലെ അപര്യാപ്തതയും അസ്വീകാര്യതയും മൂലം സര്‍ക്കാര്‍ സേവനങ്ങളുടെയും പദ്ധതികളുടെയും പ്രയോജനം ഇവര്‍ക്കു ലഭിക്കുന്നില്ല.

ഭിക്ഷക്കാരില്‍ 21 ശതമാനവും സാക്ഷരരും സീനിയര്‍ സെക്കന്‍ഡറിയോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യത ഉള്ളവരുമാണെന്നതാണ് സെന്‍സസില്‍ കണ്ടെത്തിയ മറ്റൊരു വിവരം. മൂവായിരത്തിലധികം പേര്‍ക്ക് പ്രഫഷനല്‍ ഡിപ്ലോമകളുണ്ട്. പലരും ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍