UPDATES

മുത്തലാക്ക് വേണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

അഴിമുഖം പ്രതിനിധി

മുസ്ലീം പുരുഷന്‍ തന്റെ ഭാര്യയെ മുത്തലാക്ക് ചൊല്ലി വിവാഹ മോചനം നടത്തുന്ന ആചാരത്തെ എതിര്‍ത്തു കേന്ദ്ര ഗവണ്‍മെന്‍റ് സുപ്രീം കോടതിയില്‍. 

“ലിംഗ സമത്വം, സ്ത്രീകളുടെ അഭിമാന ബോധം എന്നിവയില്‍ മാറ്റം വരുത്താന്‍ സാധിക്കുന്ന ഒന്നല്ലെന്നും ഇതില്‍ സന്ധിചെയ്യാന്‍ നമുക്കാവില്ലെന്നും” കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗവണ്‍മെന്‍റ് പറഞ്ഞു. 

എന്നാല്‍ മുത്തലാക്കിന് എതിരെയുള്ള പ്രചരണത്തെ മുസ്ലീം പുരോഹിതന്മാര്‍ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. പരിഷ്ക്കരണത്തിന്റെ പേരില്‍ വ്യക്തി നിയമങ്ങള്‍ മാറ്റി എഴുതാന്‍ സാധിക്കില്ലെന്ന്  കഴിഞ്ഞ സെപ്തംബര്‍ 2നു ആള്‍ ഇന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് കോടതി മുമ്പാകെ പറഞ്ഞിരുന്നു.

ദാമ്പത്യ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായാല്‍ ഭാര്യയെ ഒഴിവാക്കാന്‍ കുറ്റകൃത്യങ്ങള്‍ അവലംബിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹ മോചനം തന്നെയാണ് എന്നു വ്യക്തി നിയമ ബോര്‍ഡ് പറഞ്ഞത് വിവാദമാവുകയും സ്ത്രീ സംഘടനകളില്‍ നിന്നു നിശിതമായ വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. 

ഈ വര്‍ഷമാദ്യം ഉത്തര്‍ഖണ്ഡില്‍ നിന്നുള്ള ശയറ ബാനു മുത്തലാക്ക് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ എത്തിയപ്പോഴാണ് ഈ വിഷയം വലിയ ചര്‍ച്ചയായത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍