UPDATES

വിസ കാലാവധി തീരാറായ നഴ്സ്മാരെ കേന്ദ്രം കൈയ്യൊഴിഞ്ഞു

അഴിമുഖം പ്രതിനിധി

വിസ കാലാവധി അവസാനിക്കാനിരിക്കുന്ന നഴ്സുമാരെ കേന്ദ്രം കൈയ്യൊഴിഞ്ഞു. ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇവര്‍ക്കായി പ്രത്യേക ഇളവുകള്‍ നല്കാന്‍ സാധിക്കില്ല എന്ന് കേന്ദ്രം വ്യക്തമാക്കി. വിസയുടെ കാലാവധി നീട്ടുന്ന നടപടികളും തങ്ങളുടെ അധികാരപരിധിക്കു കീഴിലല്ല എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ഏജന്‍സി മുഖേനയുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സ് എല്ലാവര്‍ക്കും നിര്‍ബന്ധമാണെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ഏജന്‍സികള്‍ വഴി പതിനായിരക്കണക്കിന് നഴ്‌സുമാരാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് കാത്തിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍