UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനങ്ങള്‍ മോദിയുടെ ദര്‍ശനങ്ങള്‍ വ്യക്തമാക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കണമെന്ന്: പറ്റില്ലെന്ന് പശ്ചിമബംഗാള്‍

ക്വിസ് മത്സരത്തിനുള്ള ചോദ്യങ്ങള്‍ നരേന്ദ്ര മോദി ആപ്പില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യ ദര്‍ശനം വ്യക്തമാക്കുന്ന രാജ്യസ്‌നേഹ പ്രതീതി സൃഷ്ടിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. എന്നാല്‍ പറ്റില്ലെന്ന് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാള്‍ വ്യക്തമാക്കി. തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് പോലെ സ്‌കൂളുകളില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാനാകില്ലെന്ന് വ്യക്തമാക്കിയുള്ള പശ്ചിമബംഗാള്‍ ഡയറക്ടറുടെ കത്തും പുറത്തുവിട്ടു.

പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ കത്തിലെ ഭാഷ അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമാണ്. തങ്ങള്‍ മുന്നോട്ട് വച്ചത് ഒരു മതേതരമായ ഒരു അജണ്ടയാണെന്നും രാഷ്ട്രീയമായ അജണ്ടയല്ലെന്നും ജാവദേക്കര്‍ പറയുന്നു. താന്‍ സംസ്ഥാന സര്‍ക്കാരുമായി ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രധാനമന്ത്രിയുടെ സങ്കല്‍പ്പ് സിദ്ധി പ്രതിജ്ഞ, സ്വാതന്ത്ര്യസമര സേനാനികളെയും രക്തസാക്ഷികളെയും അനുസ്മരിക്കല്‍ എന്നിവയാണ് നിര്‍ദ്ദേശങ്ങളിലുണ്ടായിരുന്നത്. എംഎച്ച്ആര്‍ഡി ഡയറക്ടര്‍ മനീഷ് ഗാര്‍ഗ് ആണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. ഈ ചരിത്രപരമായ ദിവസം രാജ്യമെങ്ങും ദാരിദ്ര്യത്തില്‍ നിന്നും അഴിമതിയില്‍ നിന്നും ഭീകരവാദത്തില്‍ നിന്നും വര്‍ഗ്ഗീയതയില്‍ നിന്നും മോചിതമായ പുതിയ ഇന്ത്യയുടെ ദര്‍ശനം മനസിലാക്കി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നു.

സിബിഎസ്ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ സങ്കല്‍പ്പ് സിദ്ധി പ്രതിജ്ഞ എടുക്കുകയും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചിത്രരചന മത്സങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യണം. കൂടാതെ ക്വിസ് മത്സരത്തിനുള്ള ചോദ്യങ്ങള്‍ നരേന്ദ്ര മോദി ആപ്പില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ഓഗസ്റ്റ് 9നും 30നും ഇടയില്‍ ആഘോഷം സംഘടിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍