UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യക്കാരുടെ വിവരം ചോര്‍ന്നാല്‍ നടപടി: ഫേസ്ബുക്കിനോട്‌ കേന്ദ്രസര്‍ക്കാര്‍; ചോര്‍ത്തുന്ന കമ്പനിക്ക് കോണ്‍ഗ്രസ് ബന്ധമെന്നും രവിശങ്കര്‍ പ്രസാദ്

കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ഇത് സംബന്ധിച്ച് ഫേസ്ബുക്കിന് മുന്നറിയിപ്പ് നല്‍കിയത്. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം ഫേസ്ബുക്കിനെതിരെ പ്രതിഷേധം ശക്തമാണ്.

ഇന്ത്യന്‍ പൗരന്മാരുടെ വിവരം ചോര്‍ത്തിയെന്ന് വ്യക്തമായാല്‍ നിയമ നടപടിയുണ്ടാകുമെന്ന് ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. കേന്ദ്ര നിയമ – വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ഇത് സംബന്ധിച്ച് ഫേസ്ബുക്കിന് മുന്നറിയിപ്പ് നല്‍കിയത്. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം ഫേസ്ബുക്കിനെതിരെ പ്രതിഷേധം ശക്തമാണ്. ഫേസ്ബുക്ക് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി വാട്‌സ് ആപ്പ് സ്ഥാപകരില്‍ ഒരാളായ ബ്രയാന്‍ ആക്ടന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. #DeleteFacebook എന്ന പേരിലുള്ള ഹാഷ് ടാഗ് കാംപെയിന്‍ സജീവമാണ്. ഫേസ്ബുക്കിന്റെ ഓഹരി മൂല്യം കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു.

ഫേസ്ബുക്ക് ഡാറ്റ ദുരുപയോഗം ചെയ്യുന്ന കേംബ്രിഡ്ജ് അനലിറ്റിക കമ്പനിക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സോഷ്യല്‍ മീഡിയ സ്ട്രാറ്റജിയുമായി കേംബ്രിഡ്ജ് അനലിറ്റിക കോണ്‍ഗ്രസിനെ സമീപിച്ചു എന്നാണ് രവിശങ്കര്‍ പ്രസാദിന്റെ ആരോപണം. രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ കേംബ്രിഡ്ജ് അനലിറ്റികയ്ക്ക് എന്ത് കാര്യമെന്നം രവിശങ്കര്‍ പ്രസാദ് ചോദിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍