UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റോഡ് അപകടങ്ങള്‍ കുറക്കാന്‍ ടയറില്‍ നൈട്രജനും സിലിക്കണും, പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനപകടങ്ങള്‍ ഉണ്ടാകുന്നത് ഉത്തര്‍പ്രദേശില്‍.

രാജ്യത്ത് വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ടയറുകളില്‍ നൈട്രജന്‍ നിറക്കണമെന്ന നിബന്ധന കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടൊപ്പം ടയറുകളില്‍ നിര്‍മ്മാണത്തിനിടയില്‍ സിലിക്കണ്‍ കലര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നതിനെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ അറിയിച്ചതാണിത്.
സിലിക്കണ്‍ മിശ്രിത ടയറില്‍ വായുവിന് പകരം നൈട്രജന്‍ നിറച്ചാല്‍ ടയറുകള്‍ പൊട്ടിത്തെറിക്കുന്നതുമൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

രാജ്യത്തെ വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ 14000 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആസുത്രണം ചെയ്യുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്. കുറവ് തമിഴ്‌നാടും. ഇന്ത്യയില്‍ ശരാശരി നാല് മിനുട്ടി ഒരാള്‍ വാഹനപാകടത്തില്‍ മരിക്കുന്നതായാണ് കണക്കാക്കുന്നത്. 16 കുട്ടികള്‍ ശരാശരി റോഡ് അപകടങ്ങളില്‍ കൊല്ലപ്പെടുന്നതായും റോഡ് ടു സേഫ്റ്റി എന്ന വെബ്‌സൈറ്റ് പറയുന്നു.

റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് പുറമെ മദ്യപിച്ച് വണ്ടിയോടിക്കുന്നതും അപകടത്തിന് പ്രധാന കാരണമായി കണ്ടെത്തിയിട്ടുണ്ട്. 2016ല്‍ റോഡപടകങ്ങളില്‍ രാജ്യത്ത് 1,48,707 ആളുകള്‍ മരിച്ചതായി നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്നിന്റെ കണക്കുപ്രകാരം ഒരു ലക്ഷത്തില്‍ 16.6 ആളുകള്‍ ഇന്ത്യയില്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെടന്നതായാണ് റിപ്പോര്‍ട്ട് ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍