UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: സിഇആര്‍ എന്‍, വൈ എഫ്-22

Avatar

1954 സെപ്തംബര്‍ 29
സിഇആര്‍എന്‍ രൂപീകരിക്കുന്നു

കണിക ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ടാണ് യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് അഥവ സിഇആര്‍എന്‍ എന്ന പേര് അറിയപ്പെടുന്നത്. 1954 സെപ്തംബര്‍ 29 നാണ് ഈ സ്ഥാപനം നിലവില്‍ വരുന്നത്. സര്‍ ബഞ്ചമിന്‍ ലോക്‌സ്പിയേസര്‍ ആയിരുന്നു ആദ്യ പ്രസിഡന്റ്. എഡ്വാര്‍ഡോ അമാല്‍ഡി ആദ്യത്തെ ഡയറക്ടര്‍ ജനറലുമായി. ആറ്റോമിക് ന്യൂക്ലിയസിനെക്കുറിച്ചും കണികാ സംയോജനത്തെ കുറിച്ചും പഠിക്കുക എന്നതായിരുന്നു സിഇആര്‍എന്നിന്റ പ്രധാനലക്ഷ്യം. സിഇആര്‍എന്നിന്റെ അറുപതാം വാര്‍ഷികമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. വേള്‍ഡ് വൈഡ് വെബിന്റെ പിറവിക്കും സിഇആര്‍എന്‍ പങ്ക് വഹിച്ചിട്ടുണ്ട്. 

സിഇആര്‍എന്നിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ് ലാര്‍ജ് ഇലക്‌ട്രോണ്‍ പോസിട്രോണ്‍ കോളിഡറിന്റെ കണ്ടുപിടുത്തം. എല്‍ഇപി, കൃത്യമായ സൂക്ഷ്മതയോടെ കണികാശാസ്ത്രത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ നിശ്ചയിക്കുവാന്‍ സഹായകരമാവുന്നതായിരുന്നു. 2008 ല്‍ വഴിത്തിരിവായ ലാര്‍ജ് ഹാഡ്രോണ്‍ കോളിഡെര്‍ മുന്നേറ്റത്തില്‍ 2000 ല്‍ എല്‍ഇപിക്ക് വഴിമാറേണ്ടി വന്നിരുന്നു.എല്‍എച്‌സിയുടെ മുന്നില്‍ 2012 ജൂലായില്‍ ഹിഗ്‌സ് ബോസണ്‍ മുന്നേറ്റമുണ്ടായി.

1990 സെപ്തംബര്‍ 29
വൈ എഫ്-22 ഫ്‌ളൈറ്റ് പറക്കുന്നു

അഞ്ചാം തലമുറ ഫൈറ്റര്‍ വിമാനങ്ങളില്‍പ്പെട്ട ആദ്യത്തെ ഒറ്റ സീറ്റ്, രണ്ട് എഞ്ചിന്‍ ഫൈറ്റര്‍ ജറ്റ് ആയ വൈ എഫ്-22 വികസിപ്പിക്കുന്നു. യു എസ് എയര്‍ഫോഴ്‌സിന്റെ അഡ്വാന്‍സ്ഡ് ടാക്ടിക്കള്‍ മത്സരങ്ങളോടനുബന്ധിച്ചാണ് വൈ എഫ്-22, വൈ എഫ് 23 എന്നീ ഫൈറ്ററുകള്‍ നിര്‍മ്മിക്കുന്നത്. ആ മത്സരത്തില്‍ വൈ എഫ്-22 ആണ് വിജയിച്ചത്. ഇതേത്തുടര്‍ന്ന് വൈ എഫ് 22 യുഎസ് വ്യോമസേനയുടെ ഭാഗമായി. എഫ്-22 റാപ്റ്റര്‍ ആയി മാറിയ ഈ വിമാനങ്ങളാണ് ഇപ്പോള്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെയുള്ള ആക്രമണത്തിന് യുഎസ് ഉപയോഗിക്കുന്നത്.
വൈ എഫ്2-22 ന്റെ ആദ്യ പറക്കല്‍ രേഖപ്പെടുത്തിയിരിക്കുന്നത് 1990 സെപ്തംബര്‍ 29ന നാണ്. വൈ എഫ് -22 ന്റെ എഫ്-22 റാപ്റ്റര്‍ പതിപ്പ് 1997 ഏപ്രില്‍ 9 നാണ് പുറത്തിറക്കുന്നത്.ലോകത്തില്‍ അഞ്ചാം തലമുറയില്‍പ്പെട്ട ഓരോയൊരു ഓപ്പറേഷണല്‍ ഫ്‌ളൈറ്റ് ആയാണ് ഇത് അറിയപ്പെടുന്നത്. സാങ്കേതികമികവിലും ചെലവിലും ഏറെ മുന്നിലാണ് ഈ വിമാനം.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തിയ്യതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍