UPDATES

സിഇടിയില്‍ വിദ്യാര്‍ത്ഥിനി ജീപ്പിടിച്ച് മരിച്ച സംഭവം; ഒന്നാം പ്രതി കീഴടങ്ങി

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ഓണാഘോഷത്തിനിടയില്‍ ജീപ്പിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിലെ ഒന്നാം പ്രതി ബൈജു ബാലകൃഷ്ണന്‍ പൊലീസിന് കീഴടങ്ങി. ഇയാള്‍ മെഡിക്കല്‍ കോളേജ് സ്‌റ്റേഷനില്‍ വന്ന് കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നു പുലര്‍ച്ചെയോടെയാണ് ബൈജു കീഴടങ്ങിയത്. ഇയാളായിരുന്നു വിദ്യാര്‍ത്ഥിനിയെ ഇടിക്കുമ്പോള്‍ ജീപ്പ് ഓടിച്ചിരുന്നത്.

കോളേജില്‍ നടന്ന അനിഷ്ടസംഭവത്തിന് ശേഷം തന്റെ ബൈക്കില്‍ കടന്നു കളഞ്ഞ ബൈജു കൊടെയ്ക്കനാലില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ബൈജുവിന്റെ മതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ബൈജുവിനെ കൂടാതെ മറ്റ് എട്ടുപേര്‍കൂടി അപകടം വരുത്തിയ ജീപ്പില്‍ ഉണ്ടായിരുന്നു. ഇവരില്‍ ആറുപേരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നു മനസ്സിലായിരുന്നു. ബാക്കിയുള്ളവരെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍