UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാതി ‘പ്രശ്‌നം’ ആകുന്ന അധ്യാപകനോട് ഒരു പൂര്‍വ വിദ്യാര്‍ത്ഥിക്ക് ചോദിക്കാനുള്ളത്… ജാതി പറയുന്ന അധ്യാപകനോട് ഒരു പൂര്‍വവിദ്യാര്‍ത്ഥിക്ക് ചോദിക്കാനുള്ളത്

Avatar

അജോ ജോണ്‍

പുര കത്തുമ്പോള്‍ കഴുക്കോലൂരുക എന്നൊരു പഴം ചൊല്ലുണ്ട്. അതാണ് കേരളത്തിലെ പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിലെ ഒരു അധ്യാപകന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. സിഇടിയല്‍ നടന്ന വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അധികാരികളുടെ നേര്‍ക്ക് രൂക്ഷമായ വിമര്‍ശനം ആണ് ഉണ്ടായത്. ആ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ എന്ന വ്യാജേന സ്വാര്‍ത്ഥലാഭത്തിനും താന്‍ പ്രധിനിധീകരിക്കുന്ന കോക്കസിന്റെ താത്പര്യ സംരക്ഷണത്തിനും വേണ്ടി കിണഞ്ഞു പാടുപെടുന്ന ദയനീയ കാഴ്ച കണ്ടിട്ട് അദ്ദേഹം അധ്യാപകന്‍ എന്ന പദവിക്ക് തന്നെ യോഗ്യന്‍ ആണോ എന്ന് തോന്നിപോകുന്നു.

കോളേജില്‍ വാഹനങ്ങള്‍ കയറ്റരുത് എന്ന് 2002 ലെ അപകടത്തെ തുടര്‍ന്ന് പുറത്തിറക്കിയ സര്‍ക്കുലര്‍ തെറ്റിച്ചു വാഹനങ്ങള്‍ എങ്ങനെ അകത്തു കടന്നു എന്ന് അദ്ദേഹം പറയാത്തതെന്ത്.? ആരാണ് ലോറിയും ജെസിബിയും ആനയും അടക്കമുള്ളവരെ കോളേജില്‍ കയറ്റാന്‍ 3 വര്‍ഷം മുന്പ് അനുവാദം കൊടുത്തത്? ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വാധീനം ആയിരുന്നു അതിനു കാരണം? 3 വര്‍ഷം മുന്‍പ് രാഷ്ട്രീയ സ്വാധീനത്തിന് അടിപെട്ട് എടുത്ത തെറ്റായ ഒരു തീരുമാനത്തിന്റെ ഫലമായാണ് തസ്‌നി ബഷീര്‍ എന്ന വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന സത്യം മൂടിവെക്കാന്‍ അധ്യാപകന്‍ ആയ അദ്ദേഹത്തിന് എങ്ങനെ സാധിക്കുന്നു.?

ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം വളരെ ലളിതമാണ്. ഭരണത്തില്‍ ആരായിരുന്നാലും ഇടതു വലതു വത്യാസം ഇല്ലാതെ അവരെ പ്രീണിപ്പിക്കുന്ന നടപടി ആണ് കാലങ്ങളായി സിഇടിയിലെ, കുറച്ചു കൂടി വിപുലമാക്കി പറഞ്ഞാല്‍ കേരളത്തിലെ ടെക്‌നിക്കല്‍ വിദ്യാഭ്യാസത്തിന്റെ നേതൃത്വത്തില്‍ ഇരിക്കുന്ന അധ്യാപകര്‍ ചെയ്ത് വരുന്നത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു കോക്കസ് ഉണ്ടാക്കുക എന്തെല്ലാം സംഭവിച്ചാലും ആ സംഘത്തിനും അതിലെ അംഗങ്ങള്‍ക്കും സംരക്ഷണം നല്‍കുക എന്ന രീതിയില്‍ ഒരു മാഫിയ പോലെ പ്രവര്‍ത്തിക്കുന്ന ഇവര്‍ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിനു ചെയ്യുന്ന ദ്രോഹങ്ങള്‍ ചില്ലറയല്ല. അധികാരത്തിന്റെ നിര്‍ണായക സ്ഥാനങ്ങളില്‍ തങ്ങള്‍ക്കൊപ്പമുള്ളവരെയോ അടുപ്പമുള്ളവരെയോ മാത്രമേ ഇരിക്കാന്‍ അനുവദിക്കു. അധ്യാപകന്റെ പോസ്റ്റില്‍ പറയുന്ന, മുന്‍ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റാന്‍ കാരണം ആ കോക്കസില്‍ ഇല്ല എന്നതാണെന്ന് എന്ത് കൊണ്ട് അദ്ദേഹം മറച്ചു വെക്കുന്നു. ആ പ്രിന്‍സിപ്പലിനെതിരെ പരാതി കൊടുക്കാന്‍ വിദ്യാര്‍ത്ഥികളോടൊപ്പം നിന്നതും ഒരു വിഭാഗം അധ്യാപകര്‍ ആണെന്നുള്ളത് അദ്ദേഹം സൗകര്യപൂര്‍വം മറന്നതാണോ?

രാജ്യത്തെ പൊതു വിഭവങ്ങളെ പണയം വെച്ച് ലോക ബാങ്കില്‍ നിന്ന് കടം എടുത്ത കോടികള്‍ നാട്ടിലെ സാങ്കേതിക വിദ്യാഭ്യാസം നന്നാക്കാനാണോ ഇവര്‍ ചിലവഴിച്ചത്..? വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവരാവകാശ നിയമം ഉപയോഗിച്ച് സിഇടിയില്‍ ചെലവഴിച്ച പണത്തിന്റെ ഓഡിറ്റിംഗ് റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ ഓഡിറ്റു ചെയ്തിട്ടില്ല എന്ന മറുപടി ആണ് കിട്ടിയത്. പുതുതായുണ്ടാക്കിയ കേരള സാങ്കേതിക സര്‍വകലാശാലയുടെ നിര്‍ണായക സ്ഥാനങ്ങള്‍ വീതം വെച്ചടുത്തതും ഈ കോക്കസ് തന്നെയാണെന്ന് സിഇടിയെ അടുത്തറിയുന്ന ആര്‍ക്കും മനസിലാവും.

ഇനി വേണ്ടത് സിഇടിക്കു സ്വയം ഭരണം ആണ്. സ്വയം ഭരണം ലഭിച്ചാല്‍ പിന്നെ വളരെ സുഖം. ചോദിക്കാനും പറയാനും ആരും ഇല്ല. കാട്ടിലെ തടി തേവരുടെ ആന. സിഇടിയില്‍ നിന്ന് സ്ഥലം മാറ്റം എന്ന പേടിയും വേണ്ട. അതിനു തടസം അവിടുത്തെ വിദ്യാര്‍ത്ഥി സംഘടനകള്‍ ആണ്. അപ്പോള്‍ എന്താ വഴി, അവയെ എങ്ങനെ എങ്കിലും ഒഴിവാക്കുക. വര്‍ഷങ്ങളായി നടന്നു വരുന്ന ആ ശ്രമത്തിന്റെ മറ്റൊരു അധ്യായം ആണ് പ്രസ്തുത അധ്യാപകന്റെ പോസ്റ്റ്.

ഇനി കോളേജില്‍ നടന്ന സംഭവം പരിശോധിക്കാം. അശ്രദ്ധ മൂലം ഉണ്ടായ ഒരപകടം. ആ അപകടത്തിന് ഉത്തരവാദികളായവര്‍ രാജ്യത്തെ നിയമം അനുസരിച്ച് ശിക്ഷിക്കപെടണം. അതിനു നാട്ടില്‍ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ ഉണ്ട്. അപകടത്തിന് ഇടയാക്കിയവരെ ക്രിമിനലുകള്‍ എന്ന് വിളിക്കുന്ന ആളുകള്‍ കോളേജിലെ ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരെ കുറിച്ച് അങ്ങനെ ഒരഭിപ്രായം ഉണ്ടോ എന്ന് ആദ്യം ഒന്നന്വേഷിക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല എന്നറിയുന്ന അധ്യാപകനും മാധ്യമ വാര്‍ത്തകള്‍ക്ക് എരിവും പുളിയും നല്‍കാന്‍ കൂട്ട് നില്‍ക്കുന്നത് എന്ത് ധാര്‍മികതയുടെ പേരിലാണ്..? വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം കുറവാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അധ്യപകര്‍ക്കു കൂടി ആണ്. അല്ലാതെ അവന്‍ ഏതു ജാതിയില്‍ ജനിച്ചു എന്നതല്ല. വിദ്യാര്‍ത്ഥി സമരങ്ങള്‍ കോളേജിന്റെ യശസ്സ് കെടുത്തും എന്ന് നാഴികയ്ക്ക് നാല്‍പതു വട്ടം പറയുന്ന ഈ അധ്യാപകന്റെ പോസ്റ്റ് കോളേജിന്റെ യശസ്സ് ഉയര്‍ത്തുകയാണോ ചെയ്തത്. നിലവില്‍ 2 വിദ്യാര്‍ത്ഥി സംഘടനകള്‍ സമാധാനപരമായി പ്രവര്‍ത്തിക്കുന്ന കോളേജില്‍ ഒരു പ്രശ്‌നവും ഇല്ലാതെയാണ് ഇലക്ഷന്‍ നടന്നത് എന്ന് അറിയാത്തതല്ല വരണാധികരിയയിരുന്ന ഈ അധ്യാപകന്‍. കഴിഞ്ഞ സംഭവങ്ങളുടെ പേരും പറഞ്ഞു പൊടിപ്പും തൊങ്ങലും വെച്ച് മാധ്യമങ്ങള്‍ കഥ മെനയുമ്പോള്‍ അതിനെ സഹായിക്കുന്ന അദ്ദേഹത്തിന്റെ കപട മുഖം വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും തിരിച്ചറിയുന്നുണ്ട്…

(സി ഇ ടിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ അജോ ജോണ്‍ ഇപ്പോള്‍ മെഴ്‌സിഡസ് ബെന്‍സ് റിസര്‍ച്ച് ആണ്ട് ഡെവലപ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സീനിയര്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ എഞ്ചിനീയറാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അജോ ജോണ്‍

പുര കത്തുമ്പോള്‍ കഴുക്കോലൂരുക എന്നൊരു പഴഞ്ചൊല്ലുണ്ട്. അതാണ് കേരളത്തിലെ പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിലെ ഒരു അധ്യാപകന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. സിഇടിയല്‍ നടന്ന വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അധികാരികളുടെ നേര്‍ക്ക് രൂക്ഷമായ വിമര്‍ശനം ആണ് ഉണ്ടായത്. ആ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ എന്ന വ്യാജേന സ്വാര്‍ത്ഥലാഭത്തിനും താന്‍ പ്രധിനിധീകരിക്കുന്ന കോക്കസിന്റെ താത്പര്യസംരക്ഷണത്തിനും വേണ്ടി കിണഞ്ഞു പാടുപെടുന്ന ദയനീയ കാഴ്ച കണ്ടിട്ട് അദ്ദേഹം അധ്യാപകന്‍ എന്ന പദവിക്ക് തന്നെ യോഗ്യന്‍ ആണോ എന്ന് തോന്നിപോകുന്നു.

കോളേജില്‍ വാഹനങ്ങള്‍ കയറ്റരുത് എന്ന് 2002 ലെ അപകടത്തെ തുടര്‍ന്ന് പുറത്തിറക്കിയ സര്‍ക്കുലര്‍ തെറ്റിച്ചു വാഹനങ്ങള്‍ എങ്ങനെ അകത്തു കടന്നു എന്ന് അദ്ദേഹം പറയാത്തതെന്ത്? ആരാണ് ലോറിയും ജെസിബിയും ആനയും അടക്കമുള്ളവരെ കോളേജില്‍ കയറ്റാന്‍ 3 വര്‍ഷം മുന്പ് അനുവാദം കൊടുത്തത്? ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വാധീനം ആയിരുന്നു അതിനു കാരണം? 3 വര്‍ഷം മുന്‍പ് രാഷ്ട്രീയ സ്വാധീനത്തിന് അടിപെട്ട് എടുത്ത തെറ്റായ ഒരു തീരുമാനത്തിന്റെ ഫലമായാണ് തസ്‌നി ബഷീര്‍ എന്ന വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന സത്യം മൂടിവെക്കാന്‍ അധ്യാപകന്‍ ആയ അദ്ദേഹത്തിന് എങ്ങനെ സാധിക്കുന്നു.?

ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം വളരെ ലളിതമാണ്. ഭരണത്തില്‍ ആരായിരുന്നാലും ഇടതു വലതു വത്യാസം ഇല്ലാതെ അവരെ പ്രീണിപ്പിക്കുന്ന നടപടി ആണ് കാലങ്ങളായി സിഇടിയിലെ, കുറച്ചു കൂടി വിപുലമാക്കി പറഞ്ഞാല്‍ കേരളത്തിലെ ടെക്‌നിക്കല്‍ വിദ്യാഭ്യാസത്തിന്റെ നേതൃത്വത്തില്‍ ഇരിക്കുന്ന അധ്യാപകര്‍ ചെയ്ത് വരുന്നത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു കോക്കസ് ഉണ്ടാക്കുക എന്തെല്ലാം സംഭവിച്ചാലും ആ സംഘത്തിനും അതിലെ അംഗങ്ങള്‍ക്കും സംരക്ഷണം നല്‍കുക എന്ന രീതിയില്‍ ഒരു മാഫിയ പോലെ പ്രവര്‍ത്തിക്കുന്ന ഇവര്‍ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിനു ചെയ്യുന്ന ദ്രോഹങ്ങള്‍ ചില്ലറയല്ല. അധികാരത്തിന്റെ നിര്‍ണായക സ്ഥാനങ്ങളില്‍ തങ്ങള്‍ക്കൊപ്പമുള്ളവരെയോ അടുപ്പമുള്ളവരെയോ മാത്രമേ ഇരിക്കാന്‍ അനുവദിക്കു. അധ്യാപകന്റെ പോസ്റ്റില്‍ പറയുന്ന, മുന്‍ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റാന്‍ കാരണം ആ കോക്കസില്‍ ഇല്ല എന്നതാണെന്ന് എന്ത് കൊണ്ട് അദ്ദേഹം മറച്ചു വെക്കുന്നു. ആ പ്രിന്‍സിപ്പലിനെതിരെ പരാതി കൊടുക്കാന്‍ വിദ്യാര്‍ത്ഥികളോടൊപ്പം നിന്നതും ഒരു വിഭാഗം അധ്യാപകര്‍ ആണെന്നുള്ളത് അദ്ദേഹം സൗകര്യപൂര്‍വം മറന്നതാണോ?

രാജ്യത്തെ പൊതു വിഭവങ്ങളെ പണയം വെച്ച് ലോക ബാങ്കില്‍ നിന്ന് കടം എടുത്ത കോടികള്‍ നാട്ടിലെ സാങ്കേതിക വിദ്യാഭ്യാസം നന്നാക്കാനാണോ ഇവര്‍ ചിലവഴിച്ചത്? വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവരാവകാശ നിയമം ഉപയോഗിച്ച് സിഇടിയില്‍ ചെലവഴിച്ച പണത്തിന്റെ ഓഡിറ്റിംഗ് റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ ഓഡിറ്റു ചെയ്തിട്ടില്ല എന്ന മറുപടി ആണ് കിട്ടിയത്. പുതുതായുണ്ടാക്കിയ കേരള സാങ്കേതിക സര്‍വകലാശാലയുടെ നിര്‍ണായക സ്ഥാനങ്ങള്‍ വീതം വെച്ചടുത്തതും ഈ കോക്കസ് തന്നെയാണെന്ന് സിഇടിയെ അടുത്തറിയുന്ന ആര്‍ക്കും മനസിലാവും.

ഇനി വേണ്ടത് സിഇടിക്കു സ്വയം ഭരണം ആണ്. സ്വയം ഭരണം ലഭിച്ചാല്‍ പിന്നെ വളരെ സുഖം. ചോദിക്കാനും പറയാനും ആരും ഇല്ല. കാട്ടിലെ തടി തേവരുടെ ആന. സിഇടിയില്‍ നിന്ന് സ്ഥലം മാറ്റം എന്ന പേടിയും വേണ്ട. അതിനു തടസം അവിടുത്തെ വിദ്യാര്‍ത്ഥി സംഘടനകള്‍ ആണ്. അപ്പോള്‍ എന്താ വഴി, അവയെ എങ്ങനെ എങ്കിലും ഒഴിവാക്കുക. വര്‍ഷങ്ങളായി നടന്നു വരുന്ന ആ ശ്രമത്തിന്റെ മറ്റൊരു അധ്യായം ആണ് പ്രസ്തുത അധ്യാപകന്റെ പോസ്റ്റ്.

ഇനി കോളേജില്‍ നടന്ന സംഭവം പരിശോധിക്കാം. അശ്രദ്ധ മൂലം ഉണ്ടായ ഒരപകടം. ആ അപകടത്തിന് ഉത്തരവാദികളായവര്‍ രാജ്യത്തെ നിയമം അനുസരിച്ച് ശിക്ഷിക്കപെടണം. അതിനു നാട്ടില്‍ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ ഉണ്ട്. അപകടത്തിന് ഇടയാക്കിയവരെ ക്രിമിനലുകള്‍ എന്ന് വിളിക്കുന്ന ആളുകള്‍ കോളേജിലെ ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരെ കുറിച്ച് അങ്ങനെ ഒരഭിപ്രായം ഉണ്ടോ എന്ന് ആദ്യം ഒന്നന്വേഷിക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല എന്നറിയുന്ന അധ്യാപകനും മാധ്യമ വാര്‍ത്തകള്‍ക്ക് എരിവും പുളിയും നല്‍കാന്‍ കൂട്ട് നില്‍ക്കുന്നത് എന്ത് ധാര്‍മികതയുടെ പേരിലാണ്..? വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം കുറവാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അധ്യപകര്‍ക്കു കൂടി ആണ്. അല്ലാതെ അവന്‍ ഏതു ജാതിയില്‍ ജനിച്ചു എന്നതല്ല. വിദ്യാര്‍ത്ഥി സമരങ്ങള്‍ കോളേജിന്റെ യശസ്സ് കെടുത്തും എന്ന് നാഴികയ്ക്ക് നാല്‍പതു വട്ടം പറയുന്ന ഈ അധ്യാപകന്റെ പോസ്റ്റ് കോളേജിന്റെ യശസ്സ് ഉയര്‍ത്തുകയാണോ ചെയ്തത്. നിലവില്‍ 2 വിദ്യാര്‍ത്ഥി സംഘടനകള്‍ സമാധാനപരമായി പ്രവര്‍ത്തിക്കുന്ന കോളേജില്‍ ഒരു പ്രശ്‌നവും ഇല്ലാതെയാണ് ഇലക്ഷന്‍ നടന്നത് എന്ന് അറിയാത്തതല്ല വരണാധികരിയയിരുന്ന ഈ അധ്യാപകന്‍. കഴിഞ്ഞ സംഭവങ്ങളുടെ പേരും പറഞ്ഞു പൊടിപ്പും തൊങ്ങലും വെച്ച് മാധ്യമങ്ങള്‍ കഥ മെനയുമ്പോള്‍ അതിനെ സഹായിക്കുന്ന അദ്ദേഹത്തിന്റെ കപട മുഖം വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും തിരിച്ചറിയുന്നുണ്ട്…

(സി ഇ ടിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ അജോ ജോണ്‍ ഇപ്പോള്‍ മെഴ്‌സിഡസ് ബെന്‍സ് റിസര്‍ച്ച് ആണ്ട് ഡെവലപ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സീനിയര്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ എഞ്ചിനീയറാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍