UPDATES

കായികം

35 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഒളിമ്പിക്‌സിന് യോഗ്യത നേടി

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ വനിതാ ഹോക്കി ടീം 2016-ലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ഇന്ത്യന്‍ വനിതകള്‍ നന്ദി പറയേണ്ടത് ഇംഗ്ലണ്ടിനോടാണ്. യൂറോ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ സ്‌പെയിനിനെ ഇംഗ്ലണ്ട് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യന്‍ വനിതകള്‍ റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. നെതര്‍ലന്‍ഡ്‌സിനേയാണ് ഇംഗ്ലണ്ട് യൂറോ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നേരിടുന്നത്. ഇരു ടീമുകളും നേരത്തേ തന്നെ റിയോയിലേക്ക് യോഗ്യത നേടിയിരുന്നതിനാല്‍ റിയോയില്‍ പങ്കെടുക്കേണ്ട ടീമുകളില്‍ ഒരു സ്ഥാനം ഒഴിവ് വന്നു. ആന്റ് വെര്‍പ്പില്‍ നടന്ന ലോക ഹോക്കി ലീഗില്‍ അഞ്ചാം സ്ഥാനത്ത് എത്തിയതിലൂടെ ഇന്ത്യ നേരത്തെ റിയോയിലേക്കുള്ള ബര്‍ത്തിന്റെ സാധ്യത നിലനിര്‍ത്തിയിരുന്നു. യൂറോഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന്റെ ലൈനപ്പ് വ്യക്തമായതോടെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ റിയോയില്‍ ഇന്ത്യയുടെ സാന്നിദ്ധ്യം ഉറപ്പിക്കുകയായിരുന്നു. ഒളിമ്പിക്‌സ് ചരിത്രത്തില്‍ രണ്ടാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ യോഗ്യത നേടുന്നത്. നേരത്തെ 1980-ല്‍ അവര്‍ നാലാം സ്ഥാനക്കാരായിരുന്നു. 1980-ല്‍ മോസ്‌കോ ഒളിമ്പിക്‌സില്‍ ആദ്യമായി വനിതകളുടെ ഹോക്കി മത്സരം ഉള്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ വനിതകള്‍ ക്ഷണിതാക്കളായി പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ പുരുഷന്‍മാര്‍ റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍