UPDATES

ചക്കിട്ടപ്പാറ ഖനനം; എളമരം കരീമിന് എതിരെ തെളിവില്ല: വിജിലന്‍സ്

അഴിമുഖം പ്രതിനിധി

കോഴിക്കോട്ട് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനം ചെയ്യാന്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീം അനുമതി നല്‍കിയത് കോഴ വാങ്ങിയിട്ടാണ് എന്ന ആരോപണത്തില്‍ തെളിവില്ലെന്ന് വിജിലന്‍സ്. കരീമിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത് വിജിലന്‍സ് എസ് പി സുകേശനാണ്. കരീം അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിച്ചുവെന്നായിരുന്നു ആരോപണം. ഇത് തെളിവില്ലെന്നുള്ള കണ്ടെത്തല്‍ അടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് അംഗീകരിച്ചു.

2009-ലാണ് ഖനനത്തിന് സര്‍വേ നടത്താന്‍ സര്‍ക്കാര്‍ എംഎസ്പിഎല്‍ എന്ന സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയത്. വനം വകുപ്പിന്റെ എതിര്‍പ്പിനെ മറികടന്ന് കൊണ്ടാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ ഉള്ളത് അടക്കം 2500 ഏക്കര്‍ വനം ഭൂമിയില്‍ ഖനനത്തിന് അനുമതി നല്‍കിയത്. ഇതിന് പിന്നില്‍ അഴിമതി അഴിമതി നടന്നുവെന്ന് ആരോപണം ഉന്നയിച്ചത് കരീമിന്റെ ഡ്രൈവറായ സുബൈറാണ്. കോഴിക്കോട്ടുള്ള ഒരു ഹോട്ടലില്‍ വച്ച് കരീമിന്റെ ബന്ധു പണം കൈപ്പറ്റി എന്ന് സുബൈര്‍ ആരോപിച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന് വ്യവസായ വകുപ്പാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍