UPDATES

ട്രെന്‍ഡിങ്ങ്

പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ

വിജയം 124 റണ്‍സിന്

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് പാകിസ്താനെതിരേ ഉജ്വല വിജയം. 124 റണ്‍സിനാണ് ഇന്ത്യന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മഴമൂലം 48 ഓവറായി കുറച്ച മത്സരത്തില്‍ 3 വിക്കറ്റിനു 319 റണ്‍സ് നേടി. 91 റണ്‍സ് എടുത്ത രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍. ധവാന്‍ 68 ഉം, യുവരാജ് 53 ഉം ക്യാപ്റ്റന്‍ കോഹ് ലി 81 റണ്‍സും നേടി. ഹര്‍ദിക് പാണ്ഡ്യ എട്ടു പന്തില്‍ 20 റണ്‍സ് നേടി ക്യാപ്റ്റന്‍ കോഹ് ലിക്കൊപ്പം പുറത്താകാതെ നിന്നു. ഇന്ത്യയുടെ ആദ്യ നാലു ബാറ്റ്‌സ്മാന്‍മാരും അര്‍ദ്ധസെഞ്ച്വറി നേടി.

മഴ നിയപ്രകാരം പാകിസ്താന്റെ വിജയലക്ഷ്യം 324 ആയി നിശ്ചയിച്ചായിരുന്നു രണ്ടാം പകുതി തുടങ്ങിയത്. എന്നാല്‍ വീണ്ടും മഴ വന്നതോടെ ലക്ഷ്യം 41 ഓവറില്‍ 289 ആക്കി. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ കണിശതയാര്‍ന്ന പ്രകടനത്തിനു മുന്നില്‍ ഒരിക്കലും പാക് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. 50 റണ്‍സ് നേടിയ അസര്‍ അലി മാത്രമാണ് പിടിച്ചു നിന്നത്. 33.4 ഓവറില്‍ 164 റണ്‍സിന് പാകിസ്താന്‍ എല്ലാവരും പുറത്തായി. വഹാബ് റിയാസ് പരിക്കു മൂലം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല. ഇന്ത്യക്കായി ഉമേഷ് യാദവ് 30 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. പാണ്ഡ്യയും ജഡേജയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ രുമാര്‍ ഒരുവിക്കറ്റ് നേടി.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍