അഴിമുഖം പ്രതിനിധി
ഹരിയാനയില്‍ ഡിസ്‌കോ ബാറുകളില്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ബിജെപി സര്‍ക്കാര്‍ നിരോധിക്കുന്നു. ഡിസ്‌കോ ബാറുകള്‍ ദേശ ദ്രോഹ ഘടകങ്ങളെ വളര്‍ത്തുന്ന ഇടമാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.
ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകള്‍ അല്ലെങ്കില്‍ അശ്ലീലമായ വസ്ത്രങ്ങള്‍ ധരിച്ചവര്‍ ബാറുകളില്‍ പ്രവേശിച്ചാല്‍ ഡിസ്‌കോ ബാറിന് പൂട്ടു വീഴുമെന്ന് പുതിയ നയം പറയുന്നു. പൊതുജനങ്ങള്‍ വിനോദത്തിനായി പോകുന്ന സ്ഥലങ്ങളെ നിയന്ത്രിക്കുന്നതിനാണ് പുതിയ നയം കൊണ്ടുവരുന്നത്. കരട് നയം വ്യക്തമല്ലെന്ന് വിമര്‍ശനമുണ്ട്.
പുലര്‍ച്ചെ രണ്ടു മണി വരെ പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ 12 മണിക്ക് അടയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.