UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ചന്ദ്രശേഖര്‍ ആസാദ് ജന്മദിനവും ടൈപ്പ് റൈറ്റര്‍ മെഷീന്‍ പേറ്റന്‍റും

Avatar

1906 ജൂലായ് 23

ഇന്ത്യന്‍ തലമുറകളെ ഇന്നും ആവേശത്തിലാഴ്ത്തുന്ന ധീരദേശാഭിമാനിയാണ് ചന്ദ്രശേഖര്‍ ആസാദ്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പൊരുതിയ ചന്ദ്രശേഖര്‍ ആസാദ്  വെറും 25 വയസ്സില്‍ തന്റെ ജീവിതം രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

 1906 ജൂലായ് 23ന് മധ്യപ്രദേശിലെ അലിരാജ് സംസ്ഥാനത്തിലെ ഭവ്രയിലാണ് ചന്ദ്രശേഖറിന്റെ ജനനം. സ്വാതന്ത്ര്യസമര പോരാട്ടത്തിന് നന്നേ ചെറുപ്പത്തിലേ ഇറങ്ങിത്തിരിച്ച ചന്ദ്രശേഖര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ വിപ്ലവ പ്രസ്ഥാനം ആരംഭിക്കുകയും സാമ്രാജ്യത്വത്തിനെതിരെ ആയുധമെടുക്കാന്‍ യുവാക്കളെ പ്രചോദിപ്പിക്കുകയും ചെയ്തു.  രാം പ്രസാദ് ബിസ്മില്ലില്‍ നിന്ന് ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്ക് അസോസിയേഷന്റെ നേതൃത്വം ചന്ദ്രശേഖര്‍ ഏറ്റെടുക്കുകയായിരുന്നു. റോഷന്‍  സിംഗ്, രാജേന്ദ്രനാഥ് ലഹാരി, അഷ്ഫഖുള്ള ഖാന്‍ തുടങ്ങിയ വിപ്ലവകാരികള്‍ പിറന്നു വീണ പ്രസ്ഥാനമായിരുന്നു ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക് അസോസിയേഷന്‍. ഭഗത് സിംഗിന്റെ സമരജീവിതത്തെ വാര്‍ത്തെടുക്കുന്നതിലും ചന്ദ്രശേഖര്‍ ആസാദിന്റെ പ്രഭാവം സ്വാധീനിച്ചിട്ടുണ്ട്.

1925ല്‍ നടന്ന കുപ്രസിദ്ധമായ കക്കോറി ട്രെയിന്‍ കവര്‍ച്ചയുടെ മുഖ്യസൂത്രധാരന്‍ ചന്ദ്രശേഖര്‍ ആയിരുന്നു. 1928ല്‍ തന്റെ മനസ്സിലെ അണയാത്തൊരു പകയ്ക്ക് പകരം വീട്ടാന്‍ ചന്ദ്രശേഖര്‍ ആസാദിന് കഴിഞ്ഞു. ലാല് ലജ്പത് റായിയുടെ ഘാതകനായ ജെ.പി സൗണ്ടേഴ്‌സിന് ലാഹോറില്‍ വച്ച് ചന്ദ്രശേഖര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. 

1923 ഫെബ്രുവരി 27-നായിരുന്നു ചന്ദ്രശേഖര്‍ ആസാദ് എന്ന വിപ്ലവകാരിയുടെ അന്ത്യം. അലഹബാദിലെ ആല്‍ഫ്രഡ് പാര്‍ക്കില് വെച്ച് തന്നെ വളഞ്ഞ ബ്രിട്ടീഷ് പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാകാതെ കൈവശമുണ്ടായിരുന്ന ക്ലോട്ട് പിസ്റ്റല്‍ ഉപയോഗിച്ച് സ്വയം ജീവനൊടുക്കുകയായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.

1829 ജൂലായ് 23

ലോകത്തിലെ ആദ്യത്തെ ടൈപ്പ് റൈറ്റര്‍ മെഷിന് പേറ്റന്‍ഡ് ലഭിച്ചത് 1829  ജൂലായ് 23നാണ്. വില്യം ഓസ്റ്റിന് ബര്‍ട്ട് എന്ന അമേരിക്കക്കാരനായിരുന്നു പേറ്റന്‍ഡ് സ്വന്തമാക്കിയത്.1808ല്‍ പെല്ലിഗ്രിനോ ടൂറി എന്ന ഇറ്റലിക്കാരന്‍ ടൈപ്പ് റൈറ്റിംഗ് മെഷിന്‍ നിര്‍മ്മിച്ചിരുന്നെങ്കിലും പേറ്റന്‍ഡ് ബര്‍ട്ടിനായിരുന്നു ലഭിച്ചത്. തുടര്‍ന്ന് വന്ന ടൈപ്പ് റൈറ്റിംഗ് മെഷിന്‍സ് എല്ലാം ടൈപ്പോഗ്രാഫര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. 1829ല്‍ ബര്‍ട്ട് പേറ്റന്‍ഡ് വാങ്ങിയെങ്കിലും 1874-ഓടുകൂടിയാണ് ടൈപ് റൈറ്റിംഗ് മെഷിനുകള്‍ പ്രചുര പ്രചാരം നേടിത്തുടങ്ങുന്നത്. അച്ചടി രംഗത്തിന്റെ വികാസത്തിന് അടിസ്ഥാന ശില പാകി എന്നതാണ് ടൈപ്പ് റൈറ്റിംഗ് മെഷിന് ചരിത്രത്തില്‍ ഇന്നുമുള്ള സ്ഥാനം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍