UPDATES

ട്രെന്‍ഡിങ്ങ്

ചന്ദ്രയാൻ 2: തിരിച്ചടി നേരിട്ടത് ലാന്റിംങിന് 13 മിനിറ്റു മുമ്പ്, വേഗം കുറയ്ക്കുന്നതില്‍ പാളിച്ചപറ്റിയെന്ന് നിഗമനം

ലോകത്തിലെ തന്നെ ചിലവ് കുറഞ്ഞ ചാന്ദ്ര ദൗത്യമാണ് ഇന്ത്യയുടെത്

ചന്ദ്രനില്‍ പേടകം ഇറക്കുകയെന്ന ഇന്ത്യന്‍ സ്വപ്‌നത്തിന് തിരിച്ചടി നേരിട്ടത് ലാന്റിംങിന് 13 മിനിറ്റ് മുമ്പ്. കഴിഞ്ഞ ആറാഴ്ചയായി എല്ലാം കൃത്യമായി നടന്നതിന് ശേഷം പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കുന്നതിന് മുമ്പാണ് ലാന്ററില്‍നിന്നുള്ള സന്ദേശം നഷ്ടമായത്.

വിക്രം ലാന്റര്‍ ചന്ദ്രനിലേക്ക് ഇറങ്ങാന്‍ തയ്യാറെടുക്കുന്ന സമയത്ത് പേടകത്തിന്റെ വേഗം മണിക്കൂറില്‍ മണിക്കൂറില്‍ 6048 കിലോ മീറ്ററായിരുന്നു. അത് ഘട്ടംഘട്ടമായി കുറച്ചു വേണമായിരുന്നു പേടകത്തെ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറക്കുവാന്‍. മണിക്കൂറില്‍ ഏഴ് കിലോമീറ്ററായി ചുരുക്കിവേണമായിരുന്നു ചന്ദ്രനില്‍ ചന്ദ്രയാന്‍-2 ഇറങ്ങേണ്ടത്. ഇതിനായി വേഗം കുറക്കുന്നതിനിടയിലാണ് വാഹനത്തില്‍നിന്നുള്ള സന്ദേശം നഷ്ടമായത്. ബാംഗ്ലൂരിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്റ് കമാന്റ് നെറ്റവര്‍ക്കിലായിരുന്നു ഇത് സംബന്ധിച്ച  എല്ലാം നിയന്ത്രിച്ചത്.

1.38 നാണ് ചന്ദ്രയാന്‍ പേടകം ലാന്റിംങിനുള്ള ശ്രമം ആരംഭിച്ചത്. എന്നാല്‍ ചന്ദ്രന്റെ ഉപരിതലത്തില്‍നിന്ന് 2.1 കിലോ മീറ്റര്‍ വരെ അകലെ എത്തിയപ്പോള്‍ ശാസ്ത്രജ്ഞരെ നിരാശരാക്കി കൊണ്ട് സന്ദേശം നിലയ്ക്കുകയായിരുന്നു.  ഈ സമയത്ത് പ്രധാനമന്ത്രിയും ശാസ്ത്രകാരന്മാരോടൊപ്പം ഉണ്ടായിരുന്നു.

അവസാന 15 നിമിഷം അങ്ങേയറ്റം ശ്രമകരമാണെന്ന് ഐഎസ്ആര്‍ഒ നേരത്തെ വ്യക്തമാക്കിയിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകം ഇറക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇന്ത്യ ഏറ്റെടുത്തത്. അമേരിക്ക, മുന്‍ സോവിയറ്റ് യുണിയന്‍, ചൈന എന്നീ രാജ്യങ്ങളാണ് ചന്ദ്രനില്‍ ഇതിന് മുമ്പ് പേടകം ഇറക്കിയത്. ചന്ദ്രനില്‍ ഇറങ്ങിയതിന് ശേഷം 14 ദിവസം പരീക്ഷണ നിരീക്ഷണങ്ങള്‍ ചന്ദ്രയാന്‍ നടത്തുമെന്നായിരുന്നു നിശ്ചയിച്ചത്.

ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാന്‍ വിജയകരമായി വിക്ഷേപിച്ചത്. അതിവേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍നിന്ന്, സഞ്ചരിക്കുന്ന മറ്റൊരു ട്രെയിനിലെ ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് വെടിയുതിര്‍ക്കുന്നതുമായിട്ടാണ് ഇന്ത്യന്‍ ശ്രമങ്ങളെ താരതമ്യപ്പെടുത്തിയത്.

ചന്ദ്രയാന്‍-2 വിന്റെ ആകെ ചെലവ് 140 മില്യണ്‍ ഡോളറായിരുന്നു. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ബഹിരാകാശ പദ്ധതിയായിരുന്നു ചന്ദ്രയാന്റെത്. അപ്പോളോയ്ക്കുവേണ്ടി അമേരിക്ക 100 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്.

Read Azhimukham: ‘ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ ഞങ്ങള്‍ക്കുള്ള കല്ലറ കൂടി ഒരുക്കൂ’; സുപ്രീം കോടതി പൊളിക്കാന്‍ അന്ത്യശാസനം നല്‍കിയ മരട് ഫ്ലാറ്റിലെ താമസക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍