UPDATES

വിജിലന്‍സ് ഓഫീസുകളോട് ചേര്‍ന്ന് ലോക്കപ്പ് വേണം; സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്

അഴിമുഖം പ്രതിനിധി

കേരളത്തിലെ വിജിലന്‍സ് സംവിധാനം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കത്ത്. ആഭ്യന്തര സെക്രട്ടറി നളിനി നറ്റോയ്ക്കാണ് ജേക്കബ് തോമസ് കത്ത് കൈമാറിയത്. വിജിലന്‍സ് ഓഫീസുകളോട് ചേര്‍ന്ന് ലോക്കപ്പ് വേണമെന്നും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തില്‍ പുതിയ മാനദണ്ഡം വേണമെന്നും ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ് കത്ത് നല്‍കിയിരിക്കുന്നത്.

വിജിലന്‍സില്‍ അഴിമതിക്കാരെ മാറ്റി സത്യസന്ധരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് മുന്‍പും നളിനി നറ്റോയ്ക്ക് കത്ത് അയ്ച്ചിരുന്നു. യുവ പോലീസ് ഓഫിസര്‍മാരെയും സാങ്കേതിക വൈദഗ്ദ്ധ്യമുള്ള ഉദ്യോഗസ്ഥരെയും വിജിലന്‍സില്‍ ഉള്‍പ്പെടുത്തണമെന്നും അന്ന് കത്തില്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍