UPDATES

എഡിറ്റര്‍

ന്യൂസ് അവറുകള്‍ അര്‍ണബ് ഗോസ്വാമിമാര്‍ക്ക് വണ്‍മാന്‍ഷോ നടത്താനുള്ള ഇടമാകുമ്പോള്‍

Avatar

ചാനലുകളിലെ ന്യൂസ് അവറുകള്‍ ഏകപക്ഷീയതയുടെ യുദ്ധക്കളം മാത്രമാണ്. ചര്‍ച്ച നയിക്കുന്ന, അവതാരകന്‍ എന്നു വിളിക്കപ്പെടുന്ന ‘യോദ്ധാവ്’ മാത്രമാണ് അവിടെ വിജയി. അതിഥികളെല്ലാം അവതാരകന് ചോദ്യങ്ങള്‍(അതെന്തുമാകാം, എങ്ങനെയുമാകാം) ചോദിച്ച് കീറിമുറിക്കാനുള്ള ശരീരങ്ങളാണ്.ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ഇംഗീഷ് ചാനലായ ടൈംസ് നൗവിലെ വാര്‍ത്ത അവതാരകനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമിയെ ശ്രദ്ധിക്കുക. അയാള്‍ സ്വയമൊരു പിറ്റ്ബുള്‍ ആയി തന്റെ അതിഥികളുടെമേല്‍ കുരച്ചു ചാടുകയാണ്. എല്ലാവരും അയാളെ സഹിക്കണമെന്നില്ലല്ലോ, ഒരു ഡോബര്‍മാനെ പോലെ അവരും മുരളും. പിന്നെ നടക്കുന്നതെന്താണ്. ഈ കടിപിടിയ്ക്കാണോ ന്യൂസ് അവര്‍ എന്നു പറയുന്നത്? ഇതാണോ മാധ്യമപ്രവര്‍ത്തനം? ഇങ്ങെയാണോ മാധ്യമപ്രവര്‍ത്തകര്‍? വാര്‍ത്ത ചാനലുകളിലെ ന്യൂസ് അവര്‍ പരിപാടി അവതാരകന് വണ്‍മാന്‍ ഷോ കളിക്കാനുള്ളതാണെന്ന് അര്‍ണബനിപ്പോലുള്ളവര്‍ വിചാരിച്ചവശരായിരിക്കുകയാണെന്നു തോന്നു. ഈ ലേഖനം വിശദമായി വായിക്കുക.

http://www.outlookindia.com/article/Wrecking-News/293690

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍