UPDATES

കായികം

കോപ്പ സുഡാമെറിക്കാന കിരീടം: ആദരസൂചകമായി വിമാനപകടത്തില്‍ മരിച്ച താരങ്ങളുടെ ക്ലബിന്

Avatar

അഴിമുഖം പ്രതിനിധി

കോപ്പ സുഡാമെറിക്കാന കിരീടം ആദരസൂചകമായി വിമാനപകടത്തില്‍ മരിച്ച താരങ്ങളുടെ ക്ലബായ ചപ്കോയിന്‍സിന്. സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് ബ്രസീലിയന്‍ ക്ലബായ ചപ്കോയിന്‍സിനെ വിജയികളായി പ്രഖ്യാപിച്ചു കിരീടം നല്‍കിയത്. കോപ്പ സുഡാമെറിക്കാന കിരീടത്തിനായുള്ള ഫൈനല്‍ മത്സരത്തിന് പങ്കെടുക്കാനായി ചപ്കോയിന്‍സിന് താരങ്ങള്‍ സഞ്ചരിച്ച വിമാനം തകര്‍ന്ന് 19 താരങ്ങളാണ് മരിച്ചത്. ആദ്യമായിട്ടായിരുന്നു ചപ്കോയിന്‍സിന് ഫൈനലില്‍ പ്രവേശനം ലഭിച്ചത്.

ഫെനലില്‍ അത്ലറ്റിക്കോ നാസിയോണലിനായിരുന്നു ചപ്കോയിന്‍സിന്റെ എതിരാളി. ദുരന്തത്തെ തുടര്‍ന്ന് അത്ലറ്റിക്കോ താരങ്ങള്‍ ഈ കിരീടം തങ്ങള്‍ക്ക് വേണ്ടെന്നും അത് ചെപ്കോയിന്‍സിന് നല്‍കാനും ഔദ്യോഗികമായി ആവശ്യപ്പെട്ടു. തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷനും ഈ തീരുമാനം അംഗീകരിച്ചു.

ഫുട്‌ബോള്‍ താരങ്ങളുള്‍പ്പടെ വിമാന അപകടത്തില്‍ 71 പേരാണ് കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന ആറ് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. മെഡ്ലിയയില്‍ മലനിരകളിലാണ് ചെപ്കോയിന്‍സിന്റെ താരങ്ങളുമായി പോയ വിമാനം തകര്‍ന്നുവീണത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍