UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ പരിഹാസം ആ കുഞ്ഞിനോട് മരണം കാണിച്ചതിനെക്കാള്‍ ക്രൂരമാണ്‌

അഴിമുഖം പ്രതിനിധി

കുടിയേറ്റ ജനതയുടെ കണ്ണീര്‍ ചിത്രമായി ലോകം നെഞ്ചിലെടുത്ത ഐലന്‍ കുര്‍ദി എന്ന പിഞ്ചുകുഞ്ഞിനെ പരിഹസിച്ച് ഫ്രഞ്ച് ആക്ഷേപഹാസ്യ മാസിക ഷാര്‍ലെ ഹെബ്ദോയുടെ കാര്‍ട്ടൂണ്‍. ബോട്ട് അപകടത്തില്‍ കുര്‍ദാന്‍ മരിച്ചില്ലായിരുന്നെങ്കില്‍ ലൈംഗികാതിക്രമം നടത്തുന്ന മറ്റൊരു കുടിയേറ്റക്കാരനായി തീരുമായിരുന്നുവെന്നാണ് കാര്‍ട്ടൂണില്‍ അപഹസിക്കുന്നത്. യൂറോപ്പിലെ സിറിയന്‍ കുടിയേറ്റക്കാരെ ലക്ഷ്യംവയ്ക്കുന്ന കാര്‍ട്ടൂണിന് ഇപ്പോള്‍ പശ്ചാത്താലം ആയിരിക്കുന്നത് ജര്‍മനിയില്‍ കൊളോണിലുണ്ടായ ലൈംഗികാതിക്രമം ആണ്. സിറിയലില്‍ നിന്നും മറ്റും യൂറോപ്പിലേക്ക് കടന്നു കയറുന്ന അഭയാര്‍ത്ഥികള്‍ കൊള്ളയും ലൈംഗികാതിക്രമങ്ങളും നടത്തുന്നവരാണെന്ന ആരോപണങ്ങളെ പിന്‍പറ്റിയാണ് ഷാര്‍ലെ ഹെബ്ദോയുടെ പരിഹസവും. 

പക്ഷേ ലോകത്തെ ഇന്നും കണ്ണീരണിയിച്ചുകൊണ്ടിരിക്കുന്ന ഐലന്‍ കുര്‍ദിയെ ഇത്തരത്തില്‍ അപമാനിക്കുന്ന മാഗസിന്റെ മനുഷ്യത്വമില്ലായ്മക്കെതിരെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുകയാണ്. സിറിയന്‍ രാഷ്ട്രീയപ്രതിസന്ധിയുടെ പ്രതീകമായി മാറിയ ഈ കുഞ്ഞിനോട് എങ്ങനെയാണ് മാസികയ്ക്ക് ഹൃദയശൂന്യതയോടെ പെരുമാറന്‍ കഴിയുന്നതെന്നാണ് ചോദ്യം ഉയരുന്നത്. നിങ്ങള്‍ക്കുവേണ്ടി മുന്‍പ് തെരുവില്‍ ഇറങ്ങിയവര്‍പോലും ഈയൊരു കാര്‍ട്ടൂണിന്റെ പേരില്‍ നിങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുമെന്നും മാസികയോട് സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതികരണം ഉയര്‍ത്തുന്നു ചിലര്‍. വംശീയവെറിയാണ് മാസിക നടത്തുന്നതെന്നും അഭിപ്രായമുണ്ട്.

യൂറോപ്പിലേക്ക് കുടിയേറാനുള്ള ബോട്ട് യാത്രയ്ക്കിടയില്‍ സ്വന്തം പിതാവിന്റെ കൈയില്‍ നിന്നും വെള്ളത്തില്‍ വഴുതി വീണ് ജീവന്‍ നഷ്ടപ്പെടുകായിരുന്നു ഐലാന്‍ കുര്‍ദിയ്ക്ക്. കമിഴ്ന്ന കിടക്കുന്ന നിലയില്‍ തീരത്തടിഞ്ഞ കുഞ്ഞ് കുര്‍ദാന്റെ ചിത്രം നല്‍കിയ ഞെട്ടലില്‍ നിന്ന് ലോകം ഇതുവരെ മുക്തമായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍