UPDATES

ഷാര്‍ളി ഹെബ്ദോയ്ക്കെതിരെ പ്രതിഷേധം; നൈഗറില്‍ 10 പേര്‍ കൊല്ലപ്പെട്ടു

പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ചു എന്നാരോപിച്ച് ഫ്രഞ്ച് ആക്ഷേപഹാസ്യ പ്രസിദ്ധീകരണമായ ഷാര്‍ളി ഹെബ്ദോയ്ക്കെതിരെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈഗറില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. രാജ്യ തലസ്ഥാനമായ നിയാമിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് 5 പേര്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച സിന്ദര്‍ നഗരത്തില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയും മദ്യ ശാലയും അക്രമികള്‍ അഗ്നിക്കിരയാക്കിയതില്‍പ്പെട്ട് 5 പേര്‍ മരിച്ചിരുന്നു. നൈഗര്‍ പ്രസിഡെന്‍റ് മഹമ്മൂദ് ഇസൌഫ്ഫൂവാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍