UPDATES

വിദേശം

ഷാര്‍ലി ഹെബ്ദോ; പാരീസ് വിഷാദത്തിന്റെ പിടിയിലേക്ക്

Avatar

ഹെലീന്‍ ഫോങ്ക്വെ
(വാഷിംഗ്ടൺ പോസ്റ്റ്)

ലോകത്തില്‍ ഏറ്റവും വലിയ വിഷാദരോഗ മരുന്ന് ഉപയോക്താക്കളുടെ കൂട്ടത്തില്‍പ്പെടുന്ന ഫ്രഞ്ചുകാര്‍ കഴിഞ്ഞ ആഴ്ചയിലെ ഷാര്‍ലി ഹെബ്ദോ ഭീകരാക്രമണത്തിനു ശേഷം കൂടുതൽ ഉത്കണ്ഠരോഗ ഗുളികകൾ കഴിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്താകമാനമുള്ള നാല്പത്തെണ്ണായിരം ഫാര്‍മസികളില്‍ നിന്ന് മരുന്ന് വില്‍പ്പനയുടെ ഡേറ്റ ശേഖരിക്കുന്ന, ബ്രിട്ടാനി അടിസ്ഥാനമായുള്ള സെല്ടിഫാം എന്ന കമ്പനി ക്രോഡീകരിച്ച കണക്കു പ്രകാരം ജനുവരി ഒന്‍പതിനും പതിമൂന്നിനും ഇടയില്‍ പതിനെട്ടു ശതമാനത്തിലധികം പേരാണ് ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാനുള്ള ആന്ക്സിയോലിട്ടിക്സ് എന്ന മരുന്ന് ഉപയോഗിച്ചത്.

“ഞങ്ങളുടെ ഡേറ്റാ ചരിത്രം കാണിക്കുന്നത്, ആദ്യമായാണ്‌ ഒരു സംഭവം ഒരു ഫാർമസ്യൂട്ടിക്കൽ അനന്തരഫലവുമായി കൂട്ടിച്ചേര്‍ക്കപ്പെടുന്നതെന്നാണ്.” സെല്ടിഫാം വക്താവ് അമാന്ടിന്‍ ഗാലിയോ ഒരു അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിലും ചുറ്റുപാടിലുമായി നടന്നതില്‍ വെച്ച് ഏറ്റവും തിക്തമായ ആക്രമണങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന മൂന്നു വ്യത്യസ്തവും പരസ്പരം ബന്ധപ്പെട്ടതുമായ സംഭവങ്ങളില്‍, പോലീസ് മൂന്നു തോക്കുധാരികളെ കൊല്ലും വരെ പതിനേഴു ജീവനാണ് കവര്‍ന്നത്. 

“ഞങ്ങൾഇതേവരെ ഇത്തരത്തിലൊരു പ്രതിഭാസം അളന്നു നോക്കിയിട്ടില്ല” സെല്ടിഫാം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. പാട്രിക്ഗെറിന്‍ പറഞ്ഞു.

“ഇതിനു മുന്‍പുണ്ടായ ഒരേയൊരു സംഭവം മാര്‍ച്ച് 2011ല്‍ ജപ്പാനിലെ ഫുകുഷിമയിലെ ആണവ വിഷയവുമായി ബന്ധപ്പെട്ട് അയോഡിന്‍ വില്‍പ്പനയില്‍ വന്ന കുതിപ്പ് ആയിരുന്നു”, അദ്ദേഹം ലേ ഫിഗാരോ ദിനപ്പത്രം വ്യക്തമാക്കി. 2012ല്‍ ഏഴു പേര്‍ കൊല്ലപ്പെട്ട  ടുലൂസിലെ ഭീകരാക്രമണത്തിനു ശേഷം ജനങ്ങള്‍ ഡോക്ടര്‍മാരെ സന്ദര്‍ശിക്കുന്നതും മരുന്നുകള്‍ വാങ്ങുന്നതും കൂടിയിരുന്നു എന്ന് ഫ്രാന്‍സ് ഇന്‍ഫോ റേഡിയോയും റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വലിയവിഷാദ രോഗ-ഉത്കണ്ഠരോഗ മരുന്ന് ഉപയോക്താക്കള്‍ ഫ്രഞ്ചുകാരല്ലെങ്കില്‍പ്പോലും അവര്‍ക്ക് ജീവിതത്തില്‍ കടുത്ത വിഷാദരോഗ അവസ്ഥകള്‍ നേരിടാന്‍ അമേരിക്കക്കാരേക്കാള്‍ അധികവും ജര്‍മ്മന്‍കാരെക്കാള്‍ രണ്ടിരട്ടിയും സാധ്യതയുണ്ടെന്നു 2011ല്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒ.ഇ.സി.ഡി 30 രാജ്യങ്ങളുടെ ഗ്രൂപ്പ് ശരാശരിയേക്കാൾ കുറവാണ് ഫ്രഞ്ചുകാരുടെ ആന്റീ ഡിപ്രസന്റ്സ് ഉപഭോഗം എന്ന് റിപ്പോർട്ട് കാണിക്കുന്നു. ഐലൻഡ്,ഓസ്ട്രിയ, ഡെൻമാർക്ക്, നോർവെ എന്നീ രാജ്യങ്ങളാണ് ഏറ്റവും വലിയ വിഷാദരോഗ മരുന്ന് ഉപഭോക്താക്കൾ.

ബ്രിട്ടണിലെ ആന്റീഡിപ്രസന്റ്സ് ഉപയോഗം 2007നേക്കാള്‍ 2012ലെ സാമ്പത്തിക പ്രതിസന്ധി സമയത്ത് അധികരിച്ചുവെന്നും  12.5ദശലക്ഷം ഗുളികകളുടെ അധിക ഉപഭോഗമാണുണ്ടായതെന്നും ഒരു നഫീല്‍ഡ് ട്രസ്റ്റ് ആരോഗ്യ സംഘടനയുടെ സർവേ കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍