UPDATES

പ്രവാചകന്റെ മുഖച്ചിത്രവുമായി ഷാര്‍ളി എബ്ദോയുടടെ പുതിയലക്കം നാളെയിറങ്ങും

അഴിമുഖം പ്രതിനിധി

പ്രവാചകന്റെ കാര്‍ട്ടൂണ്‍ അടങ്ങുന്ന മുഖച്ചിത്രവുമായി ഫ്രഞ്ച് ആക്ഷേപഹാസ്യ വാരികയായ ഷാര്‍ളി എബ്ദോയുടെ പുതിയ ലക്കം നാളെ പുറത്തിറങ്ങും. ഈ മാസം ഏഴിന് മാസികയുടെ ഓഫീസില്‍ തുടങ്ങിയ ആക്രമണ പരമ്പരയില്‍ എഡിറ്റും കാര്‍ട്ടൂണിസ്റ്റുകളും അവരുടെ കൊലപാതകികളുമടക്കം 17 പേര്‍ കൊല്ലപ്പെട്ട ശേഷം ആദ്യമായാണ് നാളെ വാരിക പുറത്തിറങ്ങുന്നത്. ‘ജെ സൂയിസ് ഷാര്‍ളി’ (ഞാന്‍ ഷാര്‍ളിയാണ്) എന്ന പ്ലക്കാര്‍ഡ് പിടിച്ചു നില്‍ക്കുന്ന മുഹമ്മദ് നബിയുടെ കാര്‍ട്ടൂണാണ് വാരികയുടെ മുഖചിത്രം. അതിന് താഴെയായി ‘ട്യൂട്ട് എസ്റ്റ് പാര്‍ഡഡോണെ’ (എല്ലാം ക്ഷമിച്ചിരിക്കുന്നു) എന്ന അടിക്കുറിപ്പുമുണ്ട്. 

ഇപ്പോള്‍ താല്‍ക്കാലികമായി ഷാര്‍ളി എബ്ദോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടം നല്‍കുന്ന ലിബറേഷന്‍ ന്യൂസ് പേപ്പറാണ് ജനുവരി 14ന് ഇറങ്ങുന്ന പുതിയ പതിപ്പിന്റെ കവര്‍ ഇന്നലെ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. വാരികയുടെ ഓഫീസിന് നേരെ ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം നടത്തിയതിന് ശേഷം ഇറങ്ങുന്ന ആദ്യ ലക്കത്തിന് വന്‍ ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. സാധാരണ 60,000 കോപ്പി അടിക്കുന്ന ഷാര്‍ളി എബ്ദോയുടെ മൂന്ന് മില്യണ്‍ കോപ്പി നാളെയും മറ്റന്നാളുമായി ന്യൂസ് സ്റ്റാന്റുകളില്‍ എത്തും. 

ലോകത്തെമ്പാടും നിന്നായി ഇതുവരെ മൂന്ന് മില്യണ്‍ കോപ്പികളുടെ ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളതെന്നും ഇത് നിമിഷം പ്രതി വര്‍ദ്ധിക്കുകയാണെന്നും വാരിക വിതരണം ചെയ്യുന്ന എംപിഎല്ലിന്റെ വക്താവ് മൈക്കിള്‍ ഷാലിയോണ്‍ അറിയിച്ചു. ഷാര്‍ളി എബ്ദോയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും പിന്തുണ അര്‍പ്പിച്ചുകൊണ്ട് ഞായറാഴ്ച ഫ്രാന്‍സില്‍ എമ്പാടും നടന്ന പ്രകടനങ്ങളില്‍ 3.7 മില്യണ്‍ ജനങ്ങള്‍ പങ്കെടുത്തു എന്നാണ് കണക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍