UPDATES

ഹനീഫയെ കൊന്നത് ഗ്രൂപ്പ് പോരിന്റെ ഭാഗമായെന്ന് എഫ്‌ഐആര്‍

അഴിമുഖം പ്രതിനിധി

ചാവക്കാട്ട് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവ് എസി ഹനീഫയുടേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് പൊലീസ്. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഹനീഫയെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമാണെന്ന് ദൃക്ഷ്‌സാക്ഷികള്‍ മൊഴി നല്‍കി. തടയാന്‍ ശ്രമിച്ചവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഹനീഫയെ കുത്തിയത് ഷമീറാണെന്നും സാക്ഷികള്‍ മൊഴി നല്‍കി. മറ്റുപ്രതികളായ ഫസല്‍, ഫസലു, അന്‍സാര്‍ എന്നിവര്‍ ഹനീഫയുടെ കൈകള്‍ പുറകിലേക്ക് പിടിച്ചു വച്ച് കുത്താന്‍ സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. കേസില്‍ ഷമീര്‍, ഷംസീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹനീഫയെ കോണ്‍ഗ്രസ് ഐ വിഭാഗം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഉമ്മയുടെ മുന്നിലിട്ട് കൊലപ്പെടുത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍