UPDATES

വായിച്ചോ‌

ചെയുടെ വിപ്ലവ സംഘത്തിന്റെ ആദ്യ വിജയത്തിന് 50 വയസ്: ബൊളീവിയ ആഘോഷിച്ചു

കാമിറി എന്ന സ്ഥലത്തായിരുന്നു ബൊളീവിയന്‍ സൈന്യത്തിന് എതിരെ വിപ്ലവസംഘത്തിന്റെ ആദ്യ വിജയം.

എണസ്റ്റോ ചെ ഗുവേരയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ ഗറില്ലാ യുദ്ധത്തില്‍ നടത്തിയ വിജയകരമായ ആദ്യ നീക്കത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ് ബൊളിവീയന്‍ ജനത. നാഷണല്‍ ലിബറേഷന്‍ ആര്‍മി എന്ന പേരിലായിരുന്നു ഗറില്ലാ വിപ്ലവസംഘം. ബൊളീവിയയില്‍ ‘നന്‍കാഹോസു ഗറില്ല’ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. കാമിറി എന്ന സ്ഥലത്തായിരുന്നു ബൊളീവിയന്‍ സൈന്യത്തിന് എതിരെ വിപ്ലവസംഘത്തിന്റെ ആദ്യ വിജയം. യുഎസ് പിന്തുണയുള്ള ബൊളീവിയന്‍ ആര്‍മിയുടെ സംഘത്തെയാണ് ചെയുടെ വിപ്ലവസംഘം പതിയിരുന്ന് ആക്രമിച്ചത്.

ചെയുടെ സഹവിപ്ലവകാരികളുടെ കുടുംബാംഗങ്ങളും എന്‍എല്‍എ അംഗങ്ങളും ബൊളിവീയന്‍ തലസ്ഥാനമായ ലാ പാസിലെ സെന്‍ട്രല്‍ ബാങ്ക്് ഓഡിറ്റോറിയത്തില്‍ ചെ ഗുവേരയേയും സഖാക്കളേയും അനുസ്മരിച്ചുകൊണ്ട് ഒത്തുചേര്‍ന്നു. വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരായ സായുധവും അല്ലാത്തതുമായ പോരാട്ടങ്ങളിലൂടെ ചെയുടെ മഹത്തായ പാരമ്പര്യം പിന്തുടരപ്പെട്ടതായി എന്‍എല്‍എ സ്ഥാപകന്‍ നില ഹെറെഡിയ അഭിപ്രായപ്പെട്ടു.

1966 നവംബറിലാണ് ബൊളിവീയയിലെ പട്ടാള സ്വേച്ഛാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ജനകീയ സായുധ വിപ്ലവത്തിന് നേതൃത്വം നല്‍കാന്‍ ചെ ബൊളീവിയയിലെത്തിയത്. മാസങ്ങള്‍ 10 മാസത്തിലധികം നീണ്ട സായുധ പോരാട്ടത്തിനൊടുവില്‍ 1967 ഒക്ടോബര്‍ എട്ടിന് ചെയെ ബൊളീവിയന്‍ സൈന്യം പിടികൂടുകയും ഒക്ടോബര്‍ ഒമ്പതിന് അദ്ദേഹത്തെ വധിക്കുകയും ചെയ്തു. റെനെ ബാരിയെന്റോസ് എന്ന സിഐഎയുടെ നിര്‍ദ്ദേശപ്രകാരമാണ് ബൊളീവിയന്‍ സേന പ്രവര്‍ത്തിച്ചത്. റെനെ ബാരിയെന്‌റോസ് എന്ന സിഐഎ ഉദ്യോഗസ്ഥന്‍ ചെയുടെ വിപ്ലവസംഘത്തിനെതിരായ ദൗത്യവുമായി ബൊളീവിയയിലുണ്ടായിരുന്നു. ചെയെ സംസ്‌കരിച്ച വല്ലെഗ്രാന്‍ഡെ എന്ന ഗ്രാമത്തിലടക്കം ബൊളീവയയുടെ വിവിധ പ്രദേശങ്ങളില്‍ ധാരാള ചെ സ്മാരകങ്ങളുണ്ട്.

വായനയ്ക്ക്: https://goo.gl/Kr57mn

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍