UPDATES

വൈറല്‍

ഈ മാനിന്റെ ‘ത്യാഗ’ത്തിന് പിന്നിലെ കെട്ടുക്കഥ; സത്യം വെളിപ്പെടുത്തി ഫോട്ടോഗ്രാഫര്‍

തന്റെ കുട്ടികളെ രക്ഷപ്പെടുത്താന്‍ വേണ്ടി അമ്മ മാന്‍ ചീറ്റകള്‍ക്ക് പിടികൊടുത്തതാണെന്നായിരുന്നു വൈറലായ കഥ

ഈ ചിത്രത്തിന്റെ പിന്നില്‍ പ്രചരിച്ചിരുന്ന കഥ ‘മൂന്ന് ചീറ്റകളുടെ ഇരയാകേണ്ടി വന്ന മാന്‍ തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ വേണ്ടി ത്യാഗം ചെയ്തതാണെന്ന’ തരത്തിലായിരുന്നു. എന്നാല്‍ കഥ നുണകഥയാണെന്നാണ് ഈ ചിത്രങ്ങള്‍ എടുത്ത ഫോട്ടോഗ്രാഫര്‍ ആലിസണ്‍ ബുട്ടിഗിഗ് പറയുന്നത്. വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറായ ആലിസണ്‍ നാലുവര്‍ഷം മുമ്പ് കെനിയന്‍ കാടുകളില്‍ വച്ച് പകര്‍ത്തിയ ചിത്രമാണിത്. ഒരു അമ്മ ചീറ്റ തന്റെ കുട്ടി ചീറ്റകളെ ഇര പിടിക്കാന്‍ പഠിപ്പിക്കുന്നതാണ് ഈ ചിത്രങ്ങളെന്നാണ് ആലിസണ്‍ പറയുന്നത്.

എന്നാല്‍ ഈ ചിത്രം വൈറലായത് മറ്റു കഥകളുടെ അകമ്പടിയോടെയാണ്. തന്റെ കുട്ടികളെ രക്ഷപ്പെടുത്താന്‍ വേണ്ടി അമ്മ മാന്‍, ചീറ്റകള്‍ക്ക് പിടികൊടുത്തതാണെന്ന തരത്തിലുള്ള ആ മാനിന്റെ ത്യാഗത്തെക്കുറിച്ചുള്ള കഥകളായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. ഇതിനെ തുടര്‍ന്നാണ് ആലിസണ്‍ വിശദീകരണവുമായി എത്തിയത്.

ആലിസണ്‍ പറയുന്നത്- ‘2013 സെപ്റ്റംബറില്‍ കെനിയയിലെ മാസി മറയിലായിരുന്നു ഈ സംഭവത്തിന് ഞാന്‍ സാക്ഷിയായത്. അമ്മ ചീറ്റ കുട്ടിചീറ്റകള്‍ക്ക് എങ്ങനെ ഇരപിടിക്കണമെന്ന് പഠിപ്പിച്ചുകൊടുക്കുകയായിരുന്നു. കളിയിലൂടെയും മറ്റും നിര്‍ഭാഗ്യവതിയായ ആ മാനിനെ അവര്‍ വേട്ടയാടി പഠിക്കുകയായിരുന്നു. ചീറ്റകളുടെ ആക്രമണങ്ങളെ മാന്‍ എതിര്‍ക്കാത്തിരുന്നതാണ് പലരും കഥകള്‍ മെനയാന്‍ കാരണമായത്. യഥാര്‍ഥത്തില്‍ ആ മാന്‍ ഭയന്ന് അനങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. എന്നെ ഏറ്റവും വേദനിപ്പിച്ചത്. ആ മാനിന്റെ നില്‍പ്പായിരുന്നു.’ എന്നാണ്.

ആലിസണ്‍ ബുട്ടിഗിഗിന്റെ ബ്ലോഗ്-  https://goo.gl/5v2NFT

കൂടുതല്‍ വിവരങ്ങള്‍ക്ക്-  https://goo.gl/W3sk22

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍