UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെലവന്നൂര്‍ കായല്‍ കൈയേറ്റം: ഡിഎല്‍എഫിനെ പിന്തുണച്ച് കേന്ദ്രം

അഴിമുഖം പ്രതിനിധി

കൊച്ചിയിലെ ചെലവന്നൂര്‍ കായല്‍ കൈയേറി ഫ്‌ളാറ്റ്‌ നിര്‍മ്മിച്ച സംഭവത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡിഎല്‍എഫിന് ക്ലീന്‍ ചിറ്റ് നല്‍കി. ഡിഎല്‍എഫ് തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ലെന്ന് മന്ത്രാലയം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

തീരദേശ പരിപാലന നിയമം ലംഘിച്ചതിന് ഡിഎല്‍എഫിന്റെ ഫ്‌ളാറ്റ്‌ പൊളിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഡിഎല്‍എഫ് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. പരിസ്ഥിതി മന്ത്രാലയത്തെ സ്വമേധയാ കക്ഷി ചേര്‍ത്ത കോടതി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ പരിഗണിക്കപ്പെടേണ്ട സാങ്കല്‍പ്പിക രേഖ തൊട്ടടുത്ത സ്ഥലങ്ങള്‍ക്കു മാത്രമാണോ ബാധകമാകുക എന്ന് ആരാഞ്ഞിരുന്നു. എന്നാല്‍ ഡിഎല്‍എഫിന്റെ ഫ്‌ളാറ്റ്‌ സാങ്കേതികമായി തീരദേശ പരിപാലനനിയമം ലംഘിച്ചിട്ടില്ലെന്ന മറുപടിയാണ് മന്ത്രാലയം നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍