UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളി മോഡലിനെ ചെന്നൈയില്‍ കാണാതായി

മേയ് 26 മുതലാണ് ഗാനം നായരെ കാണാതായത്

മലയാളി മോഡലും തിരക്കഥാകൃത്തുമായ ഗാനം നായരെ ചെന്നൈയില്‍ നിന്നും കാണാതായി. മേയ് 26 മുതലാണു ഗാനം നായരെ കാണാതായത്. ഈ 28കാരിയെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ഒരു സ്വകാര്യ ടെലിവിഷന്‍ പ്രൊഡക്ഷന്‍ ഹൗസില്‍ തിരക്കഥാകൃത്തായും പ്രവര്‍ത്തിക്കുന്ന ഗാനം മേയ് 26 വെള്ളിയാഴ്ച തന്റെ കറുത്ത ഹോണ്ട ആക്ടീവയിലാണു ജോലിക്കു പോയത്. വിരുഗമ്പക്കത്തുള്ള ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചശേഷമെ മടങ്ങിയെത്തൂ എന്നു ഗാനം ബന്ധുക്കളെ അറിയിച്ചിരുന്നു. പക്ഷേ അന്നവര്‍ തിരികെ വന്നില്ല. ഇതേ തുടര്‍ന്നാണു ഗാനത്തിന്റെ ബന്ധുക്കള്‍ ആര്‍ കെ നഗര്‍ വനതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഗാനത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഗാനം വിരുഗമ്പാക്കത്തു നിന്നും നുങ്കമ്പാക്കത്തെക്കു തന്റെ വാഹനത്തില്‍ പോയിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അന്നേദിവസം അവര്‍ ഓഫിസില്‍ പോയിരുന്നില്ലെന്നും തിരികെ വീട്ടില്‍ എത്തിയില്ലെന്നും പൊലീസ് പറയുന്നു. അന്വേഷണത്തിന്റെ എല്ലാവഴികളും നോക്കുന്നുണ്ടെന്നും ഗാനത്തിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.ഗാനത്തിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍