UPDATES

കനത്ത മഴ: ഹിന്ദു ദിനപത്രം ചെന്നൈയില്‍ ഇറങ്ങിയില്ല

അഴിമുഖം പ്രതിനിധി

137 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ന് ആദ്യമായി ചെന്നൈയില്‍ ഹിന്ദു ദിനപത്രം ഇറങ്ങിയില്ല. കനത്ത മഴയെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് പ്രസില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അച്ചടി മുടങ്ങിയത്. 1878-ലാണ് ഹിന്ദു പ്രസിദ്ധീകരണം ആരംഭിച്ചത്.

നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ മറൈമലൈനഗര്‍ ടൗണ്‍ഷിപ്പിലാണ് ഹിന്ദുവിന്റെ പ്രിന്റിംഗ് പ്രസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു ജീവനക്കാരനുപോലും എത്താനായില്ല. പത്രം അച്ചടിച്ചിരുന്നെങ്കില്‍ പോലും വിതരണം ചെയ്യാനാകുമെന്ന് ഉറപ്പുണ്ടായിരുന്നില്ലെന്ന് പബ്ലിഷര്‍ എന്‍ മുരളി പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യ, ദ ഡെക്കാന്‍ ക്രോണിക്കിള്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ പത്രങ്ങള്‍ അച്ചടിച്ചിരുന്നുവെങ്കിലും ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങിയിരിക്കുന്നതിനാല്‍ വായനക്കാരില്‍ എത്തിയോ എന്ന് വ്യക്തമല്ല. 

ചെന്നൈ അണ്ണാശാലെയിലാണ് ഹിന്ദുവിന്റെ ആസ്ഥാനം. ഇവിടെ എഡിറ്റോറിയല്‍ ജീവനക്കാര്‍ എത്തിയിരുന്നു.തിരുപ്പതി, ആന്ധ്രാപ്രദേശ്, വെല്ലൂര്‍, പുതുച്ചേരി എഡിഷനുകളും ഇന്ന് പ്രസിദ്ധീകരിച്ചില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍