UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനിലെ കൊല; പ്രതിയെ പിടികൂടി

അഴിമുഖം പ്രതിനിധി

ചെന്നൈ നുങ്കമ്പാക്കം റെയില്‍വേസ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടികൊന്ന കേസില്‍ പ്രതിയെന്നു കരുതുന്ന യുവാവ് അറസ്റ്റിലായി. സംഭവം നടന്നു ഒരാഴ്ചക്ക് ശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്യുന്നത്. രാംകുമാര്‍ എന്ന യുവാവിനെയാണ് ഇന്നലെ രാത്രി ചെങ്കോട്ടയില്‍ വെച്ച് പോലീസ് പിടിയിലായത്.

സ്വാതിയുടെ നഷ്ടപെട്ട മൊബൈലില്‍ നിന്നുള്ള അവസാന സിഗ്‌നല്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷ്ണതിനോടുവിലാണ് പ്രതി പിടിയിലായത്. സ്വാതിയുടെ വീടും ചെങ്കോട്ടയ്ക്ക് സമീപമാണ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആദ്യം പ്രതി ചെങ്കോട്ടയില്‍ നിന്നും മുങ്ങിയതായി കണ്ടതിയെങ്കിലും കൂടുതല്‍ അന്വേഷണത്തില്‍ രാംകുമാര്‍ സ്ഥലത്ത് തന്നെ ഉണ്ടെന്നു വ്യക്തമായി.

പോലീസ് പിടിക്കുമെന്ന് ഉറപ്പായതോടെ കഴുത്തില്‍ കത്തികൊണ്ട് മുറിച്ചു രാംകുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീട് തിരുനല്‍വേലിയിലെ ആസ്പത്രിയില്‍ എത്തിച്ച ശേഷം ഇയാള്‍ അപകടനില തരണം ചെയ്തതായി പോലീസ് വ്യക്തമാക്കി.

ഈ മാസം 24 നാണ് നുങ്കമ്പാക്കം സബര്‍ബന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന സ്വാതി കൊല്ലപെട്ടത്. യാത്രക്കാര്‍ നോക്കിനില്‍ക്കെ സ്വാതിയും രാംകുമാറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഇയാള്‍ സ്വാതിയെ കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് വെട്ടിയത്. മാരകമായി മുറിവേറ്റ സ്വാതി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞ് പോലീസ് എത്തിയാണ് മൃതദേഹം മാറ്റിയത്. പ്രതി സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ രാംകുമാര്‍ 3 വര്‍ഷമായി ചെന്നൈ ചൂളമെട്ടിലാണ് താമസം. തന്റെ പ്രണയാഭ്യര്‍ത്ഥന സ്വാതി നിരസിച്ചതാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍