UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെന്നൈയിലെ റോഡില്‍ ഗര്‍ത്തം; ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ ഗര്‍ത്തത്തില്‍ വീണു

ഒഴിവായത് വന്‍ ദുരന്തം

ചെന്നൈ അണ്ണാശാലൈ റോഡില്‍ അപ്രതീക്ഷിതമായി രൂപപ്പെട്ട ഗര്‍ത്തത്തില്‍ വാഹനങ്ങള്‍ പതിച്ചു. ഒരു സര്‍ക്കാര്‍ ബസും കാറുമാണ് ഗര്‍ത്തത്തില്‍ പതിച്ചത്. റോഡിന്റെ മധ്യഭാഗത്ത് അപ്രതീക്ഷിതമായി ഗര്‍ത്തം രൂപപ്പെടുകയായിരുന്നു.

ഒരേദിശയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബസും കാറും ഗര്‍ത്തത്തില്‍ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. ബസിലുണ്ടായിരുന്ന 35 യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ചയായതിനാല്‍ റോഡില്‍ തിരക്ക് കുറവായിരുന്നതാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണം. ബസ് വേഗതയിലല്ലാതിരുന്നതും ദുരന്തം ഒഴിവാകാന്‍ സഹായിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് അപ്രതീക്ഷിതമായി റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത്.

ചെന്നൈ മെട്രോ റെയില്‍ സ്ഥാപിക്കുന്നതിനായി നിര്‍മ്മിച്ച ഭൂഗര്‍ഭ പാതയുടെ ഭാഗത്താണ് ഗര്‍ത്തം രൂപപ്പെട്ടത്. പരമാവധി മുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ 20 അടി താഴ്ചയിലാണ് പാതയ്ക്കായി തുരങ്കം നിര്‍മ്മിച്ചിരുന്നത്. അപടത്തെ തുടര്‍ന്ന് തൗസന്‍ഡ് ലൈറ്റ്‌സ് അടക്കം മൂന്ന് ഇടങ്ങളിലെ തുരങ്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി ചെന്നൈ മെട്രോ റയില്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ശ്രുത് രവീന്ദ്രന്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍