UPDATES

എഗ്മൂര്‍-മാംഗ്ലൂര്‍ സെന്‍ട്രല്‍ എക്‌സ്പ്രസ് പാളം തെറ്റി: 38 പേര്‍ക്ക് പരിക്ക്

അഴിമുഖം പ്രതിനിധി

ചെന്നൈ എഗ്മൂര്‍-മാംഗ്ലൂര്‍ സെന്‍ട്രല്‍ എകസ്പ്രസ് തമിഴ്‌നാട്ടിലെ പൂവന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി 38 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 25 പേര്‍ സ്ത്രീകളാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. അവസാനത്തെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ സമീപത്തെ വൃധാചലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവഴി പോകുന്ന ട്രെയിനുകള്‍ തഞ്ചാവൂര്‍, സേവം വഴി തിരിച്ചു വിട്ടു. അപകടത്തില്‍പ്പെട്ട ട്രെയിനിലെ യാത്രക്കാരെ ബസുകളില്‍ വിഴുപുരം, തിരുച്ചി, സേലം തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍