UPDATES

സഹകരണ സമരത്തില്‍ എല്‍ഡിഎഫുമായി യോജിച്ച് യുഡിഎഫ്; സുധീരനെ തള്ളി

അഴിമുഖം പ്രതിനിധി

സഹകരണ സമരത്തില്‍ എല്‍ഡിഎഫുമായി യോജിച്ച് മുന്നോട്ടുപോകാന്‍ യുഡിഎഫില്‍ ധാരണയായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് എല്‍ഡിഎഫുമായി സമരത്തില്‍ സഹകരിക്കുമെന്ന് അറിയിച്ചത്. അതെസമയം സഹകരണ സമരത്തിനില്ലെന്ന കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ നിലപാട് യുഡിഎഫ്  യോഗം തള്ളി.

യുഡിഎഫ് മുന്നണിയോഗത്തിലാണ് ഈ തീരുമാനം എടുത്തത്. അഞ്ച് തീരുമാനങ്ങളാണ് മുന്നണിയോഗം കൈകൊണ്ടത്. സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നാളെ തുടങ്ങുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കാന്‍ പിന്തുണയ്ക്കും. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ സര്‍വകക്ഷി സംഘത്തോടൊപ്പം കേന്ദ്ര സര്‍ക്കാരിനെ കാണും. കേന്ദ്ര സര്‍ക്കാരിനെ കണ്ട ശേഷവും സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ യോജിച്ച് ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനുമാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.

നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ കേരളത്തിലെ സഹകരണ സംഘങ്ങളെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരേ എല്‍ഡിഎഫ് നടത്തുന്ന സമരത്തിനിനൊപ്പമില്ലെന്ന് സുധീരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് സംയുക്ത സമരത്തിനില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതെന്നും സഹകരണ ബാങ്ക് വിഷയത്തില്‍ സമാന രീതിയില്‍ സമരമെന്നാല്‍ സംയുക്ത സമരമെന്നല്ലെന്നും സുധീരന്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍