UPDATES

തുണിയഴിച്ച വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട്; ചെറിയാന്‍ ഫിലിപ്പ് വിവാദത്തില്‍

അഴിമുഖം പ്രതിനിധി

സ്ത്രീകളെ അപമാനിക്കുന്നതെന്ന ആരോപണവുമായി ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അപമാനിക്കുന്ന തരത്തിലാണ് ചെറിയാന്റെ കുറിപ്പ് വന്നിരിക്കുന്നത്. തദ്ദേശ ഭരണ തെരഞ്ഞെടിപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂരില്‍ നടത്തിയ ഉടുപ്പഴിക്കല്‍ സമരവുമായി ബന്ധപ്പെടുത്തിയാണ് ചെറിയാന്‍ വനിത കോണ്‍ഗ്രസുകാര്‍ക്ക് ആക്ഷേപകരമായിട്ടുള്ള പോസ്റ്റ് ഇട്ടിരിക്കുന്നത്. ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്; 

യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമരമാര്‍ഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട്.

ഇന്നലെ രാത്രി ഇട്ട പോസ്റ്റ് ഈ സമയത്തിനുള്ള വ്യാപകമായ പ്രതിഷേധം ഏറ്റുവാങ്ങിയിരിക്കുകയാണ്. സ്ത്രീകളെ ആകെമാനം അപമാനിക്കുന്ന തരത്തിലുള്ള പരമാര്‍ശമാണ് ചെറിയാന്‍ ഫിലിപ്പ് നടത്തിയിരിക്കുന്നതെന്ന് വനിതാകോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഇത് ചെറിയാന്റെ വ്യക്തിപരമായ അഭിപ്രായം ആണെങ്കിലും ഇക്കാര്യത്തില്‍ സിപിഎം നേതാക്കള്‍ തങ്ങളുടെ നിലാപാട് വ്യക്തമാക്കണമെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം വിവാദമായെങ്കിലും തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പോസ്റ്റ് പിന്‍വലിക്കില്ലെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി. ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും ഞാന്‍ നടത്തിയിട്ടില്ല ഒരു സ്ത്രീയെയും ഞാന്‍ പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ല സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ് സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത് ഈ സാംസ്‌കാരിക ജീര്‍ണതക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ടത് സ്ത്രീ തന്നെയാണ് സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് ഞാന്‍ പരോക്ഷമായി വിമശിച്ചത് എന്ന തരത്തില്‍ ഈ വിഷയത്തിലുള്ള തന്റെ പ്രതികരണമായി ചെറിയാന്‍ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് കൂടി ഇപ്പോള്‍ ഇട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍