UPDATES

എഡിറ്റര്‍

ഹാരി പോട്ടറെ പിന്നിലാക്കിയ ‘ഒരു ഇന്ത്യന്‍ പെണ്‍കുട്ടി’

പുതിയതായി ഇറങ്ങുന്ന പുസ്തകങ്ങള്‍ക്ക് ഉണ്ടാകുന്ന മുന്‍കൂര്‍ ഓര്‍ഡര്‍ പലപ്പോഴും ഞെട്ടിക്കുന്നതാണ്. എന്നാല്‍ ഈക്കാര്യത്തില്‍ പ്രമുഖ ഓണ്‍സൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണിന്റെ ഇതുവരെയുണ്ടായിരുന്ന സകല റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് ഒരു പുസ്തകം പുതിയ ചരിത്രമാവുകയാണ്. ചേതന്‍ ഭഗതിന്റെ വണ്‍ ഇന്ത്യന്‍ ഗേള്‍. ഇത്രയേറെ മുന്‍കൂര്‍ ഓര്‍ഡറുകള്‍ ഒരു പുസ്തകത്തിനായി വരുന്നത് ആമസോണ്‍ ഇതിനു മുമ്പ് കണ്ടിട്ടേയില്ലെന്നാണു പറയുന്നത്. ഓഗസ്റ്റ് 19 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മണിക്കായിരുന്നു മുന്‍കൂര്‍ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ വെറും രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ അത് ചരിത്രമായി.

ചേതന്‍ ഭഗതിന്റെ ആറാമത്തെ ഫിക്ഷനാണ് വണ്‍ ഇന്ത്യന്‍ ഗേള്‍. മറ്റൊരു പ്രത്യേകത പുതിയ ഹാരി പോട്ടര്‍ സീരിസിനെക്കാള്‍ 20 മടങ്ങി പോപ്പുലര്‍ ആണ് വണ്‍ ഇന്ത്യന്‍ ഗേള്‍ എന്നതാണ്.
വിശദമായി വായിക്കു; http://goo.gl/kHgQMn

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍