UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഛത്തീസ്ഗഡിലെ റായ്പൂരില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം

അഴിമുഖം പ്രതിനിധി

ഛത്തീസ്ഗഢ്  റായ്പൂരില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. കാച്ച്ന എന്ന സ്ഥലത്തുള്ള ദേവാലയത്തിലാണ് ആക്രമണമുണ്ടായത്. ‘ജയ്‌ ശ്രീറാം’ വിളികളോടെയാണ് സംഘം അക്രമമഴിച്ചു വിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രാര്‍ത്ഥന നടക്കുന്നതിനിടെ  അക്രമികള്‍ സ്ത്രീകളും കുട്ടികളുമടക്കം പള്ളിയിലുള്ളവരെ അക്രമിക്കുകയും സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. 25 പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയത് എന്നും ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണ് ഇവര്‍ എന്നും ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അര്‍ജുന്‍ പന്‍ലാല്‍ ആരോപിച്ചു. സംഭവം നടക്കുമ്പോള്‍ അറുപതോളം വിശ്വാസികളാണ് പള്ളിയിലുണ്ടായിരുന്നത് എന്നും അക്രമികള്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിച്ചുവെന്നും അര്‍ജുന്‍ പന്‍ലാല്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍