UPDATES

ട്രെന്‍ഡിങ്ങ്

ഛത്തീസ്ഗഡില്‍ സ്ത്രീകള്‍ക്കുനേരെ പൊലീസ് വേട്ട; ലൈംഗിക പീഢനത്തിരയാക്കിയത് 16 പേരെ

പെഡഗല്ലൂര്‍ ഗ്രാമത്തില്‍ 14 വയസുള്ള ഒരു പെണ്‍കുട്ടി ഉള്‍പ്പടെ നാലുപ്പേരെ കണ്ണ്‌കെട്ടി ബലാത്സംഗം ചെയ്യുകയും ചെയ്തു

ഛത്തീസ്ഗഡ് പോലീസുകാര്‍ 16 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, ലൈംഗികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രഥമദൃഷ്ട്യ കണ്ടെത്തി. ബീജപൂര്‍ ജില്ലയില്‍ 2015 ഒക്ടോബറിലെ സംഭവങ്ങളെ ആസ്പദമാക്കിയാണ് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പഥമദൃഷ്ട്യ ഇരകള്‍ക്ക് മേല്‍ മനുഷ്യാവകാശത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്, ഇതില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ ഉത്തരവാദിത്വമുണ്ടെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട പത്രകുറിപ്പില്‍ പറയുന്നത്.

മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്- https://goo.gl/xdXT87
മനുഷ്യാവകാശ കമ്മീഷന്‍ അക്രമത്തിനിരയായ 20-ലധികം സ്ത്രീകളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ ഒരുമാസത്തിനകം തീര്‍ക്കും. മനുഷ്യാവകാശ കമ്മീഷന്‍, സംസ്ഥാന സര്‍ക്കാരിനെതിരെ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇടക്കാല ആശ്വാസമായി ഇരകള്‍ക്ക് 37 ലക്ഷം രൂപ നല്‍കാനുള്ള ശുപാര്‍ശ നല്‍കാനുള്ള കാര്യങ്ങളും നോട്ടീസില്‍ ചോദിച്ചിട്ടുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട എട്ടു പേകര്‍ക്ക് മൂന്നു ലക്ഷം വീതവും ലൈംഗികാതിക്രമത്തിന് ഇരയായ ആറു പേര്‍ക്ക് രണ്ടു ലക്ഷം വീതവും ശാരീരികമായി അക്രമിക്കപ്പെട്ടവര്‍ക്ക് അമ്പതിനായിരം രൂപവീതവും നല്‍കാനാണ് കമ്മീഷന്റെ നിര്‍ദേശം.

ബിജാപൂരിലെ അഞ്ച് ഗ്രാമങ്ങളായ പെഗ്ഡപള്ളി, ചിംഗെല്ലൂര്‍, പെഡഗല്ലൂര്‍, ഗുഡാം, ബുര്‍ഗിചെറു തുടങ്ങിയ മേഖലകളിലെ 40-ഓളം സ്ത്രീകകള്‍ക്കാണ് ഛത്തീസ്ഗഡ് പോലീസുകാരില്‍ നിന്ന് ലൈംഗികമായും ശാരീരികവുമായുള്ള ആക്രമണം നേരിടേണ്ടി വന്നത്. കൂടാതെ രണ്ടോളം സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. പെഡഗല്ലൂര്‍ ഗ്രാമത്തില്‍ 14 വയസുള്ള ഒരു പെണ്‍കുട്ടി ഉള്‍പ്പടെ നാലുപ്പേരെ കണ്ണ്‌കെട്ടി ബലാത്സംഗം ചെയ്യുകയും ചെയ്തു. ഇരകളെല്ലാം പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണ്.

മാവോയിസ്റ്റുകളുടെ ഭീഷണി നിലനില്‍ക്കുന്ന ഗ്രാമപ്രദേശങ്ങളാണ് പോലീസ് അതിക്രമം നടന്ന മേഖലകള്‍. പല ഗ്രാമവാസികളുടെയും വസ്തുവകകള്‍ നശിപ്പിക്കപ്പെടുകയും മോഷ്ടിക്കപ്പെടുകയും ചെയ്തുവെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരുന്നതിനിടയില്‍ കൂടുതല്‍ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ നടന്നതായും കമ്മീഷന് കണ്ടെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍